ഉള്ളടക്കത്തിലേക്ക് പോവുക

ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/നീഹാരാഭീലം

Schoolwiki സംരംഭത്തിൽ നിന്ന്
നീഹാരാഭീലം



മുത്തുമണികൾ കാണുന്നു പ്രപഞ്ചത്തിൽ
നിമിഷനേരത്തെ ആയുസ്സ് ഉള്ളവ
ധനുമാസത്തി൯െറ കുളിരണിഞ്ഞരാവിൽ
വെൺമണികല്ലാൽ പ്രകൃതിയെ സ്പർശിക്കുന്നവ


മഞ്ഞുകണങ്ങൾ വരവേൽക്കും ആദിത്യനെ
ജീവ൯ നഷ്ടമാകുന്ന വേദനയാൽ
പ്രകാശമെന്നിൽ വർഷിക്കുമ്പോൾ
ബാഷ്പമായി ശേഷിക്കും എ൯ജീവിതം


പ്രകൃതിയിൽ വിളയാടും തുഷാരബിന്ദുക്കൾ
ക്ഷണികതയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു
ജീവിതത്തോട് ആസക്തി ഉള്ള കണങ്ങൾ
തങ്ങളുടെ ലോകം വെടിയുന്നു

 

അക്ഷരാത്മിക എ എം
9 ന്യൂ എച്ച് എസ്സ് എസ്സ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത