മുത്തുമണികൾ കാണുന്നു പ്രപഞ്ചത്തിൽ
നിമിഷനേരത്തെ ആയുസ്സുള്ളവ
ധനുമാസത്തി൯െറ കുളിരണിഞ്ഞരാവിൽ
വെൺമണിക്കല്ലാൽ പ്രകൃതിയെ സ്പർശിക്കുന്നവ
മഞ്ഞുകണങ്ങൾ വരവേൽക്കും ആദിത്യനെ
ജീവ൯ നഷ്ടമാകുന്ന വേദനയാൽ
പ്രകാശമെന്നിൽ വർഷിക്കുമ്പോൾ
ബാഷ്പമായി ശേഷിക്കുമെ൯ ജീവിതം
പ്രകൃതിയിൽ വിളയാടും തുഷാരബിന്ദുക്കൾ
ക്ഷണികതയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു
ജീവിതത്തോട് ആസക്തിയുള്ള കണങ്ങൾ
തങ്ങളുടെ ലോകം വെടിയുന്നു