ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
00:29, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

പുഴകൾ ചിരിച്ചു, പൂക്കൾ ചിരിച്ചൂ
പുലരികൾ ആർത്തുല്ലസിച്ചു കണ്ടു,
മലിനമല്ലത്രമേൽ മധുരമാണെന്നവർ
മണ്ണിനെ നോക്കിപ്പറഞ്ഞു നിന്നു.

മനുഷ്യൻ മനോജ്ഞനാം മർത്യനായി -
ട്ടമരുവാൻ വന്നതാണീ വനിയിൽ,
മലരു പോലുള്ളൊരീ ജീവിതത്തിൻ
മധുരം പകരുവാനായിടുന്നോൻ.

ഭൂമിക്കവകാശി നമ്മളെന്ന്
ഭൂതലം നോക്കിപ്പറഞ്ഞവർ നാം,
നമ്മളിൽ നമ്മേയകറ്റുവാനായ്
നാണയത്തുട്ടിനെക്കണ്ടവർ നാം.

വേഗതക്കുത്തരം വേട്ടയാടാൻ
ഭൂഗോള ഭീതിപോലെത്തുമെന്ന്,
ഓർക്കാതെ പാരിനെ പാട്ടിലാക്കി
പാടിക്കളിച്ചു നടന്നവർ നാം.

മാറ്റുരക്കാനായിട്ടെത്തിയിപ്പോൾ
കാലമാം കലികാല കാരണവർ,
കടലാണു സ്നേഹമെന്നോതുവാനായ്
കരുതലായെത്തുന്നു സമയമിപ്പോൾ.

മാനവനാർത്തിയിൽ പൂണ്ടിരുന്നാൽ
മാറ്റുവാൻ ചട്ടങ്ങളെത്തുമെന്ന്,
മാടത്തിൻ മാറിലൊളിച്ചിരുന്ന്
മാത്രകളെണ്ണിയറിഞ്ഞു നമ്മൾ.

അതിരില്ല കതിരില്ല കണ്ണുവയ്ക്കാൻ
കവരുവാനായതായൊന്നുമില്ല,
എണ്ണുവാനാകുന്നതൊന്നുമാത്രം
ദുരിതങ്ങളാണെന്നറിഞ്ഞു നമ്മൾ.

മിഴികാത്തിരിക്കുന്ന പുസ്തകങ്ങൾ
പൊടിപിടിച്ചടിയുന്നോരക്ഷരങ്ങൾ,
പാടാൻ മറന്നൊരാ സ്നേഹഗീതം
ഒക്കെയുമുല്ലാസമാർന്നു കണ്ടു.

വേണ്ടെന്നു ചൊല്ലുവാനിനിയുമീ നാം
വാക്കുകളൂർജ്ജമായ് കരുതി വച്ചാൽ,
ഇഹലോകജീവിതമിവിടെയെന്നും
ഇമ്പമായ്ത്തീർക്കുവാനായിടുന്നോർ.

ചരമഗീതത്തിൻ വരികളിൽ നാം
ചികയുന്നതൊക്കെയും ചരിതമായാൽ,
ചിരകാല സ്വപ്നമായ് നില്ക്കുമെന്നും
ചേതോഹരിതമാം ഭൂമിയെന്നും.

 

നിതിൻ ഷിജു
6 ബി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത