വടക്കുമ്പാട്
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ എരഞ്ഞോളി പഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട പ്രദേശമാണു വടക്കുമ്പാട്. പിണറായിക്കും കതിരുരിനും തലശ്ശേരി മുനിസിപ്പാലിറ്റിക്കും ഇടയിലാണു വടക്കുമ്പാട് സ്ഥിതി ചെയ്യുന്നത്. കാളി പ്പുഴയും ഉമ്മഞ്ചിിറ പ്പുഴയും വടക്കുമ്പാടിനു മല്‍സ്യ സമ്പത്ത് നല്കുന്നു. കുണ്ടൂര്‍ മല ഈ പ്രദേശത്തിനു സം രക്ഷണത്തിനായി നില്ക്കുന്നു. തലശ്ശേരിയില്‍ നിന്നും ഏകദേശം 6-7 കി.മി. ദൂരമാണുള്ളത്. വടക്കുമ്പാടിന്റെ പ്രാന്തപ്രദേശങ്ങളാണു പാറക്കെട്ട്, പെരുന്താറ്റില്‍,തോട്ടുമ്മല്‍,കൂളിബസാര് എന്നീ സ്ഥലങ്ങള്‍.
ധാരാളം തെയ്യങ്ങളും അനുഷ്ഠാനങ്ങളും ഉള്ള കാവുകളും ക്ഷേത്രങ്ങളും ഇവിടത്തെ പ്രത്യേകതയാണു. പ്രധാന ക്ഷേത്രങ്ങള്‍ - ശ്രീ കാവുള്ളതില്‍ കാളീ ക്ഷേത്രം, ശ്രീ പുനിക്കോള്‍, ശ്രീ കോയിത്തട്ട ശ്രീപോര്‍ക്കലി ക്ഷേത്രം, തിരുവോത്ത് ഭഗവതി ക്ഷേത്രം, പന്നിയോട്ട് കാവ്,ചെരിച്ചല്‍ മീത്തല്‍ കാവ്.
വടക്കുമ്പാട് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ ഇവിടത്തെ ഏക ഹയര്‍ സെക്കന്ററി സകൂളാണു. മറ്റ് സ്കൂളുകള്‍ - പി.സി.ഗുരുവിലാസം.ബി.യു.പി.സ്കൂള്‍, പന്നിയോട്ട് സ്കൂള്‍, പെരുന്താറ്റില്‍ വലിയ പറമ്പ് സ്കൂള്‍, ശ്രീ നാരായണ ബി. യു. പി. സ്കൂള്‍ മുതലയായവ.
ഈ താള് തയ്യാറാക്കിയത് സന്തോഷ്.എ