ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഒരുമയിൻ സ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
00:04, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയിൻ സ്വരം

അകലാതെയകലാം
ഹൃത്താൽ ചേരാം
ഒന്നിച്ചു നീങ്ങാം
ഇന്നിൻ്റെ മാരിയെ
ഓടിച്ചു കളയാം......

ആരാരുമില്ലാതെ
അകലത്തെ ദേശത്ത്
പാവങ്ങൾ പൈതങ്ങൾ
മണ്ണിലലിഞ്ഞപ്പോൾ
ഓർത്തില്ല നമ്മൾ
കണ്ണീർ വാർത്തില്ല നമ്മൾ
ഇന്നിൻ്റെ ലോകത്ത്
ഇങ്ങനെയൊരു മാരി
മാനവനെത്തേടി വരുമെന്ന് .....

തീതുപ്പുന്ന ബോംബും
പടക്കപ്പലും കോപ്പും
കാക്കില്ല ജീവനെ -
ന്നോർത്തില്ല നമ്മൾ :...

അകലാതെയകലാം
ചേർത്തു പിടിക്കാം
ഈ ലോകത്തിൻ നന്മയെ ......

 

അസ്ന ടി.കെ
5 എച്ച് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത