ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/കാട്

Schoolwiki സംരംഭത്തിൽ നിന്ന്
00:04, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാട്

കാലങ്ങൾ കൊണ്ടുനാം കാത്തുസൂക്ഷിച്ചൊരാ
കാനനഭംഗിക്കെന്തു പറ്റി

കാലം കരുതിയ കാടിതുതന്നെയാ-
കാലം കനിഞ്ഞൊരു കാൽവരുമ്പോ

കാറും കോളും കാറ്റും കുളിരും
കാലം തെറ്റി കാടുരുകി

കുയിലന്നു കരഞ്ഞൊരാകൂടിനുള്ളിലിന്ന്
കുയിലില്ല കൂടിന് കുഞ്ഞുമില്ല

കരയണ്ട കണ്ണീരുതിരേണ്ട
കാടിനെ കാത്തുരക്ഷിക്കുവാൻ കൈനൽകുക

കാടിന്റെ കാന്തമാം കാട്ടുപൂഞ്ചോലയെ
കാണുവാൻ കണ്ണിനു കഴിഞ്ഞീടട്ടെ

കൈകളെല്ലാം കാടിനെ കാത്തിടട്ടെ
കാലവും കണ്ണിനെ കനിഞ്ഞിടട്ടെ .

ഗോപിക റ്റി ജി
8 K ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത