ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വായന
കൊറോണക്കാലത്തെ വായന
കൊറോണ നിയന്ത്രണക്കാലത്ത് ഞാൻ ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകമാണ് വായിച്ചത്.പുസ്തകത്തിന്റെ പേര് അലക്കുകാരന്റെ കഴുത. ഇതിൽ പതിനഞ്ച്കഥകളുണ്ട്. നന്മ ചെയ്യുന്നവൻ, തിന്മ കാണുന്നവൻ, സത്യസന്ധതയ്ക്ക് സമ്മാനം എന്നിങ്ങനെ രസകരമായ കഥകളുണ്ട്.ഇത് കുട്ടികൾക്കും മുതിർന്നവർക്കും വായിക്കാൻ പറ്റിയതാണ്. ഈ കഥകളിൽ എനിക്കിഷ്ടപ്പെട്ടത് "ഞാൻ ഉറങ്ങാൻ പോകുന്നു" എന്ന കഥയാണ്.ഒരു കുട്ടിയുടെയും അച്ഛന്റെയും അമ്മയുടെയും കഥയാണ്.അച്ഛൻ ജോലി കഴിഞ്ഞ് വന്നപ്പോൾ കുട്ടി ചോദിച്ചു, എന്നെ പഠിപ്പിക്കാൻ വരുമോ എന്ന്. അച്ഛൻ പറഞ്ഞു, പിന്നെ വരാം ഞാൻ വാർത്ത കാണുകയാണ്.പിന്നെ അമ്മയോട് ചോദിച്ചപ്പോൾ അമ്മ സീരിയൽ കഴിയട്ടെ എന്നിട്ടു പറഞ്ഞു തരാം എന്ന് പറഞ്ഞു.കുട്ടി ഉറങ്ങാൻ കിടന്നപ്പോൾ അമ്മ കുട്ടിയോട് പറഞ്ഞു വാ മോളേ പഠിപ്പിക്കാമെന്ന്. അപ്പോൾ കുട്ടി പറഞ്ഞു എനിക്ക് ഉറക്കം വരുന്നു എന്ന്. ഈ കഥയിൽ കുട്ടിയുടെയും അച്ഛന്റെയും അമ്മയുടെയും വിഷമം, ചിരി, ദേഷ്യം എന്നീ വികാരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം