ഗവ. എസ് എസ് എൽ പി എസ് കരമന/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ അഥവാ ശുചിത്വം എന്ന വാക്കുണ്ടായത്. വ്യക്തി ശുചിത്വം, ഗൃഹശുചിത്വം, പരിസര ശുചിത്വം എന്നിവയെല്ലാം ആരോഗ്യ ശുചിത്വത്തിന്റെ ഘടകങ്ങളാണ്. ശുചിത്വമില്ലായ്‌മയാണ് 90% രോഗത്തിനും കാരണം. ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ സോപ്പുപയോഗിച്ചു കഴുകണം. ചുമക്കുമ്പോഴോ, തുമ്മുമ്പോഴോ തൂവാല കൊണ്ട് നിർബന്ധമായും മുഖം മറയ്ക്കുക. വൃത്തിയുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക, പാദരക്ഷകൾ ഉപയോഗിക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക. പ്രത്യേകിച്ചും ഈ കൊറോണാ കാലത്ത് കൈ കൊടുക്കൽ ഒഴിവാക്കുക, അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കി നിശ്ചിത അകലം പാലിക്കുക. നല്ല ശുചിത്വ ശീലങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ആരോഗ്യമുള്ള മനസ്സും ശരീരവുമുള്ള ഒരു പുതു തലമുറ വാർത്തെടുക്കാൻ സാധിക്കുകയുള്ളു......
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം