ലൂർദ് മാതാ എച്ച് എസ് എസ് പച്ച/അക്ഷരവൃക്ഷം/കൊറോണ/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:33, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LourdemathaHSpacha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ
(കവിത)
ഓടിച്ചാടി തുള്ളിനടന്നൊരു
മാനവ ജനതയെ
ആലയമിന്നതിൽ പൂട്ടിയടച്ചൊരു
പന്തമായി തീപ്പന്തമായി
കൊറോണ......... കൊറോണ.........
ഉള്ളിൽ നീറും പുകയാൽ
ഗേഹമതിൽ കഴിയും മർത്യൻ
സമയമില്ലെന്നോതിയ മർത്യൻ
ഇന്നിതാ സമയം നീക്കാൻ വെമ്പുന്നു
കൊറോണ.......... കൊറോണ......
വ്യക്തിശുചിത്വം രക്ഷാകവചമാക്കി
കൊറോണയാം മഹാമാരിയെ
തുരത്തുന്നു പടയാളികൾ
അമ്മയാം ഭുമിതൻ തനയർ
കൊറോണ.......... കൊറോണ......
ആയിരങ്ങൾ പതിനായിരങ്ങൾ
മരിച്ചുവീഴുന്നു ഭീതിയാണെന്നും
ശത്രുതയില്ല കാഹളമില്ല
ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് പൊരുതുന്നു
കൊറോണ.......... കൊറോണ......
വേണ്ട സമ്പർക്കമൊന്നും വേണ്ട
ഗ്രഹസ്ഥാശ്രമിയായി മനസ്സുകൾ കോർത്ത്
നമുക്കും അണിചേരാം പുതിയൊരു
നാളേക്കായി
തുരത്താം....... കൊറോണയെ.......കൊറോണയെ


 

ടോം ജെയിംസ്
10A ലൂ൪ദ് മാതാ ഹൈസ്ക്കൂൾ,പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത