സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കോവിഡ് 19 - രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
23:27, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 - രോഗപ്രതിരോധം


ചൈനയിലെ വുഹാനിൽ നിന്ന് 2019 ഡിസംബറിലാണ് കൊറോണാ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്.പിന്നീടങ്ങോട്ട് 200ൽ പരം ലോകരാജ്യങ്ങളിലേക്ക് ഈ രോഗം പടർന്നുപിടിക്കപ്പെടുകയായിരുന്നു. വൈറസ് ബാധ മൂലം ഉണ്ടാകുന്ന അസുഖമായതിനാൽ ഫലപ്രദമായ ചികിത്സ ഇല്ല. അതുകൊണ്ട് ഈ രോഗം നിയന്ത്രണ വിധേയമാക്കുക എന്നത് ശ്രമകരമായ കാര്യമാണ്. വളരെയേറെ സാംക്രമിക സ്വഭാവമുള്ളതും രോഗലക്ഷണങ്ങൾ ഇല്ലാത്ത വ്യക്തികളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യതയും വളരെ കൂടുതലുള്ള ഒരു രോഗമാണിത്.  അതുകൊണ്ട് തന്നെ രോഗം വന്നിട്ടുള്ള ചികിത്സയേക്കാൾ രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് ഏറ്റവും ഉത്തമം. രോഗം ബാധിച്ച വ്യക്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ പുറത്ത് വരുന്ന സ്രവങ്ങളിലൂടെയാണ് ഈ രോഗം പ്രധാനമായും പടരുന്നത്. രോഗം ബാധിച്ച വ്യക്തി ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും ഈ രോഗം പകരാം. ഈ രോഗത്തെ പ്രതിരോധിക്കുന്നതിനായി താഴെ പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാം. 1. ശാരീരിക അകലം പാലിക്കുക - അസുഖം ബാധിച്ച ആളുമായി ഇടപഴകുമ്പോൾ ഏറ്റവും കുറഞ്ഞത് ഒരു മീറ്റർ അകലമെങ്കിലും പാലിക്കുക 2. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മുഖം തുണികൊണ്ടോ ടിഷ്യൂ പേപ്പർ ഉപയോഗിച്ചോ മറയ്ക്കുക.  3. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച്  20 മുതൽ 30 സെക്കന്റ് വരെ സമയം കൈകൾ കഴുകി വൃത്തിയാക്കുക. 4. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകൾ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക. 5. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക 6. വ്യക്തി ശുചിത്വം പാലിക്കുക 7. രോഗലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടുക. സ്വയം ചികിത്സ ഒഴിവാക്കുക. പ്രധാനപ്പെട്ട രോഗലക്ഷണങ്ങൾ പനി,വരണ്ട ചുമ,ജലദോഷം,ശ്വാസതടസം,വയറിളക്കം മുതലായവയാണ്. മുകളിൽ പറഞ്ഞ പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിച്ചാൽ ഈ രോഗത്തിന്റെ  വ്യാപനം കാര്യക്ഷമമായി തടയാം.

ജെമീമ അനീഷ്
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം