എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/നക്ഷത്രങ്ങൾ പറഞ്ഞത്...

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KOTTIYOOR NSS KUP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നക്ഷത്രങ്ങൾ പറഞ്ഞത്. <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നക്ഷത്രങ്ങൾ പറഞ്ഞത്.

പൂന്തോട്ടത്തിൽ നട്ട പുതിയ ചെടികൾ നനച്ചും അവയോട് കിന്നാരം പറഞ്ഞും നില്ക്കുന്നതിനിടയ്ക്കാണ് അമ്മ അടുക്കളയിൽ നിന്ന് വിളിച്ച് ചോദിച്ചത്. മോളേ..... കുഞ്ഞാറ്റേ.... സമയം 6 മണിയായോ? കേട്ടപാതി കേൾക്കാത്ത പാതി ഞാൻ മീനച്ചൂടിൽ വാടിത്തളർന്ന റോസാച്ചെടിക്ക് കൂടി ഒരു കുടം വെള്ളം ഒഴിച്ച് ടി.വി.ക്ക് മുന്നിലേക്ക് ഓടി.ഭാഗ്യം അമ്മ ടി.വി.ഓൺ ചെയ്തു വെച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം തുടങ്ങുന്നു.ഞാൻ ആകാംക്ഷയോടെ വാർത്ത വീക്ഷിച്ചു. ഒരു നിമിഷം കണ്ണടച്ച് ഞാൻ, ദൈവമേ... കാത്തുകൊള്ളേണമേ... ഇന്ന് ആർക്കും കൊറോണ റിപ്പോർട്ട് ഉണ്ടാകരുതേ.... കണ്ണു തുറന്നതുംമുഖ്യമന്ത്രി പറയുന്നതു കേട്ടു .ഇന്ന് കേരളീയർക്ക് ആശ്വാസ ദിനമാണ്. ഒരാൾക്ക് മാത്രമാണ് കൊറോണ പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. കേട്ടു കഴിഞ്ഞപ്പോൾ മനസ്സിന് ചെറിയൊരാശ്വാസം തോന്നി. പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞല്ലോ? ഞാൻ എഴുന്നേറ്റ് മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ പോയിരുന്ന് ആകാശത്തേക്ക് നോക്കി. അതാ... കാർമേഘം മൂടിയ ആകാശം പതിയെ മഴക്കാറ് മാറി തെളിയുന്നു. തെളിഞ്ഞ നീലാകാശം ,നക്ഷത്രങ്ങൾ..... ഞാൻ ആ നീലാകാശത്തേയ്ക്ക് തന്നെ നോക്കി ഇരുന്നു. അതിലൊരു നക്ഷത്രം എന്നെ നോക്കി മന്ത്രിക്കുന്നതായി തോന്നി. കുട്ടീ.... കൊറോണയെ നാം അതിജീവിക്കും .... ആ കാർമേഘവും ഇതുപോലെ തെളിയും.

പാർവതി. കെ പി
6A [[എൻ എസ്

എസ് കെ യു പി സ്കൂൾ കൊട്ടിയൂർ|]]
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ