എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/കൊറോണക്കാലം വേദനയും സന്തോഷവും

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം - വേദനയും സന്തോഷവും

എനിക്കിഷ്ടമായി കോറോണക്കാലം
ഉള്ളിൽ വേദനയുണ്ടെങ്കിലും
എനിക്കിഷ്ടമായി കോറോണക്കാലം
അച്ഛനും അമ്മയും വീട്ടിലുണ്ടേ
ചേച്ചിയും ചേട്ടനും വീട്ടിലുണ്ടേ
എന്നോടൊത്തു കളിക്കുന്നു അവർ
എന്നോടൊത്തു ചിരിക്കുന്നു അവർ
ഞങ്ങളൊന്നായ് പണിയെടുക്കുന്നു
എനിക്കിഷ്ടമായി കോറോണക്കാലം
മുറുമുറുത്തു പണിയെടുത്തിരുന്ന
അമ്മയുടെ മുഖത്തെ പുഞ്ചിരി
പലപ്പോഴും ഞാൻ കണ്ടു
കോറോണക്കുമുമ്പ് നീയെത്രെ പണിചെയ്‌തെന്ന്
പറയുന്ന അച്ഛനെയും കണ്ടു
വാർത്തകൾ കാണുമ്പോൾ
അകലെയുള്ള ചേച്ചിയെ ഓർക്കുമ്പോൾ
ഉള്ളിലൊരു നീറ്റലുണ്ടെങ്കിലും
എനിക്കിഷ്ടമായി കോറോണക്കാലം

 

അജിൻ സി ജോമോൻ
4 A എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത