സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/അഗ്നി

22:56, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അഗ്നി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഗ്നി

 വഹ്നികത്തിജ്വലിക്കുന്ന വീഥിയുടെ
നടുവിലൂടെ ആ ജീവൻ നടന്നിടുന്നു.
ജീവിതാഗ്നിയുടെ വീഥിതന്നെ,
അത് കഷ്ടപ്പാടിൻറ്റെ അഗ്നിജ്വാല.

ഒരുനാൾഅവിടൊരു മഴപെയ്തു,
പിന്നീടൊരിക്കൽ ഒരു കാറ്റ് വീശി,
എന്നിട്ടുംശമിച്ചില്ല ആഅഗ്നി,
പിന്നെയും കത്തിപ്പടർന്നു ഇരട്ടിയായി.....

ചുട്ടുപൊള്ളി ആ ശരീരം വീണ്ടും,
ചുട്ടുപൊള്ളി ആ ഹൃദയം വീണ്ടും.
അന്തരംഗത്തിൽആ തീജ്വാലവീണ്ടും,
ആളിഎരിഞ്ഞുഅഗാധമായി.....

അതിജീവനത്തിൻറ്റെ ആശ്വാസമന്ത്രം,
ഉരുവിടാൻഅവിടൊരവസരംവന്നു;
ക്രൂരമായ വിധി അന്നും ചതിച്ചു,
ആജീവൻഎന്നേക്കുമായ്എരിഞ്ഞുതീർന്നു.

ബിൻസി ജേക്കബ്
9 E സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത