വഹ്നികത്തിജ്വലിക്കുന്ന വീഥിയുടെ
നടുവിലൂടെ ആ ജീവൻ നടന്നിടുന്നു.
ജീവിതാഗ്നിയുടെ വീഥിതന്നെ,
അത് കഷ്ടപ്പാടിൻറ്റെ അഗ്നിജ്വാല.
ഒരുനാൾഅവിടൊരു മഴപെയ്തു,
പിന്നീടൊരിക്കൽ ഒരു കാറ്റ് വീശി,
എന്നിട്ടുംശമിച്ചില്ല ആഅഗ്നി,
പിന്നെയും കത്തിപ്പടർന്നു ഇരട്ടിയായി.....
ചുട്ടുപൊള്ളി ആ ശരീരം വീണ്ടും,
ചുട്ടുപൊള്ളി ആ ഹൃദയം വീണ്ടും.
അന്തരംഗത്തിൽആ തീജ്വാലവീണ്ടും,
ആളിഎരിഞ്ഞുഅഗാധമായി.....
അതിജീവനത്തിൻറ്റെ ആശ്വാസമന്ത്രം,
ഉരുവിടാൻഅവിടൊരവസരംവന്നു;
ക്രൂരമായ വിധി അന്നും ചതിച്ചു,
ആജീവൻഎന്നേക്കുമായ്എരിഞ്ഞുതീർന്നു.