ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/ വേനലിൽ ഒരു മഴയ്ക്കായ്..

Schoolwiki സംരംഭത്തിൽ നിന്ന്
22:35, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനലിൽ ഒരു മഴയ്ക്കായ്..

ഒരു മഴ പെയ്തീടാൻ, ഭൂമി നനഞ്ഞിടാൻ
 ആശിക്കുന്നു ഞാൻ കടലിനോളം...

ആ മഴത്തുള്ളിയിൽ തുള്ളി രസിക്കുവാൻ
പക്ഷി മൃഗാതികൾക്കെന്തു മോഹം,
വറ്റി വരണ്ടുള്ള തോടും വയലുകൾ
കാണുവാനുള്ളാരു ശക്തിയില്ല.

ഭൂമിയെ തണുപ്പിക്കാൻ -
പെയ്തീടണം മഴ
പേമാരിയായല്ല ചെറു മഴയായ്..

ഭൂമിയെ ഉല്ലസിപ്പിച്ചീടുവാൻ
ചെറു മഴയായ് നീ പെയ്തീടുമോ?
തഴുകിയെത്തുന്നൊരിളം കാറ്റിനെയും
മാനത്തു വർണ്ണങ്ങൾ തീർത്താരാ മഴവില്ലിനെയും
കണ്ണിനു കാണാനൊരു ഭംഗി തന്നെ...
ഈ നനഞ്ഞൊരാ മണ്ണിൽ നാമൊന്നിച്ച്
ഒരു മരമെങ്കിലും വെച്ചു പിടിപ്പിക്കാം
നാളെയുടെ നല്ല ഭാവിക്കായി
നമ്മുടെ നാടി൯ സുരക്ഷയ്ക്കായ്...
 

റെജ ഫാത്തിമ
5 A ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത