ഗവൺമെന്റ് എച്ച്. എസ്. എസ്. കൊട‍ുവഴന്ന‍ൂർ/അക്ഷരവൃക്ഷം/പ്രകൃതിയാണമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയാണമ്മ


പ്രകൃതിയാണമ്മ എന്റെ പൊന്നമ്മ
കളകളം ഒഴുകുന്ന പുഴകളും
ചാഞ്ചാടിയാടുന്ന വൃക്ഷങ്ങളും
ചാഞ്ഞു മയങ്ങുന്ന വയലുകളും
ഓടിക്കളിക്കുന്ന മാനുകളും
നൃത്തം ചവിട്ടുന്ന മയിലുകളും
പാറിപ്പറക്കുന്ന പറവകളും
അമ്മതൻ മടിയിൽ ചാഞ്ഞുറങ്ങാൻ
കൊതിച്ചു ഞാൻ തേങ്ങിയെന്നോ
ഏഴ് നിറങ്ങളാൽ പീലിവിടർത്തും സുന്ദരിയാണെന്റെ 'അമ്മ
ഹരിതാഭച്ചാർത്തുന്ന സൗഭാഗ്യമാണെന്റെ 'അമ്മ.