സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/മനുഷ്യനെ കാർന്നു തിന്നുന്ന മഹാമാരി

22:17, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യനെ കാർന്നു തിന്നുന്ന മഹാമാരി

ലോകത്തെ ഒന്നടങ്കം ബാധിച്ചിരിക്കുന്ന മഹാമാരിയാണ് കോവിഡ് 19 അഥവാ കൊറോണ വൈറസ് എന്നാ മഹാരോഗം. കൊറോണ വൈറസ് ലോകത്തെ ഭീതിയിൽ ആഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകം ഭീതിയിൽ ആണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയ ഒരു വൈറസ് ആളുകളിൽ നിന്നും ആളുകളിലേക്ക്‌ പകരുന്നു. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. ചൈനയിൽ മാത്രമായി മൂവായിരത്തിൽ അധികം ആളുകളാണ് ഈ വൈറസ് ബാധിച്ചു മരിച്ചത്. 160ൽ അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീ കരിച്ചു. ലക്ഷകണക്കിന് പേര് ലോകമെമ്പാടും നിരീക്ഷണത്തിലും ആണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. . 2019ൽ ആണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ ഹുബൈ പ്രവിശ്യയിൽ ആണ് രോഗം കണ്ടുപിടിച്ചത്. ഇതിനകം തന്നെ ജപ്പാൻ, തായ്‌ലൻഡ്, ഹോങ്കോക്ക്, ദക്ഷിണ കൊറിയ, യൂ എസ്, തുടങ്ങിയ ഇടങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പനി, ചുമ, ശ്വസതടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീടിത് ന്യൂമോണിയയിലേക്കു നയിക്കും. വൈറസ് ബാധിക്കുന്നതിനും രോഗം തിരിച്ചറിയുന്നതിനും തമ്മിലുള്ള ഇടവേള പത്തു ദിവസമാണ്. 5, 6 ദിവസങ്ങളാണ് ഇൻകുബേഷൻ പീരിയഡ്. 10 ദിവസങ്ങക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നു. ഈ വൈറസിന് വാക്‌സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നതുകൊണ്ടുതന്നെ കൊറോണ പടരുന്ന സ്ഥലങ്ങളിലോ ഇത്തരത്തിലുള്ളവരുമായോ സമ്പർക്കം പുലർത്തുമ്പോൾ നാം ഏറെ ശ്രദ്ധിക്കണം. പ്രത്യേകമായി നമ്മൾ ശ്രദ്ധിക്കേണ്ടത് ശുചിത്വമാണ്. നമ്മൾ പുറത്തു പോയി വരുമ്പളോ പൊതു ഇടത്തിലോ വാഹനങ്ങളിലോ യാത്ര ചെയ്തതിനു ശേഷമോ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്നും തെറിക്കുന്ന സ്രവങ്ങളിൽ ഉള്ള തുള്ളിയിൽ വൈറസ് ഉണ്ടായിരിക്കും. തുമ്മുമ്പോഴും ചുമക്കുമ്പോഴും ടവൽ ഉപയോഗിക്കുക. പുറത്തിറങ്ങിമ്പോൾ മാസ്ക് ധരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പാലിക്കുക.
Stay home stay safe.

ദിൽനാ ഫാത്തിമ
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം