എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/അമ്മയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghsmala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മയ്ക്കായി      <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയ്ക്കായി     


 അൽഭുതമാം മിഴികൾ നിവർത്തി
കുളിർമയേകും ഹരിതാഭം പരത്തി
ഒട്ടോടുങ്ങാത്ത ഔഷധസസ്യങ്ങൾ ഏകി
ശോഭിച്ചു നിൽപ്പൂ മാതൃരക്ഷാകവചം
മാതൃവാത്സല്യം പൊരിഞ്ഞു നിലകൊള്ളും
ജീവദാതാവാം ധരിത്രിയാണിത്
കണ്ണെത്താ ദൂരത്ത് കാവലായി നിന്നിടും
രോഗഭൂതങ്ങളെ വിരട്ടിയോടിക്കുവാൻ
 ആയുധങ്ങൾആം ഔഷധസസ്യങ്ങളെ മാറ്റിടും
അമ്മതൻ സ്നേഹം ചൊരിഞ്ഞിടും പാരിത്.
അടിച്ചാലുമിടിച്ചാലും കാരുണ്യമേകിടും
അളവറ്റ തേൻകണം ചൊരിയുമമ്മയല്ലേ,
ജ്വലിക്കുമാമഗ്നിയിൽ രൗദ്രഭാവം
ജലാശയങ്ങളെ പോലും ഊഷരമാക്കിടും ഉജ്ജ്വലവദനനാം സൂര്യനായി മാറിടും
ജഗത്മാതാവേകുന്ന ശിക്ഷ സമത്തിലോ
പിന്നെയുമാ ശിക്ഷകൾ പോരെന്നാകിലോ
പാവനമാം മാരുതൻ ഉഗ്രകോപത്താലേ
പാദാദികേശമുലച്ച് വലച്ചുടൻ
പാരിതിലുഗ്രകോപിയായിടും മേദിനി
അരുതിതുവികൃതിയെ തടയുവാൻ നോക്കിലും
അതിരുകടന്നൊരു പ്രകൃതിനാട്യങ്ങൾ നിവൃത്തിയില്ലാതെ വരുമെന്നാകിലും
നിശ്ചയം നൽകിടും അതിതീവ്രശക്തിയായി
തോരാ കണ്ണീരാൽ അണപൊട്ടി ഒഴുകിയ
മഹാമാരി പ്രളയമായി നിലയില്ലാതാക്കി
- യന്നൊരു മഹാതാണ്ഡവനൃത്തമാടും.
കുഞ്ഞിളം കാൽ അമ്മതൻ നെഞ്ചിലായി
എന്നുമേൽപ്പിക്കും ക്ഷതങ്ങൾ ഒക്കെയും
സഹിച്ചും ക്ഷമിച്ചും പിന്നെയും പൊറുത്തും
അളവറ്റ തേൻകണം ചൊരിയും അമ്മയല്ലേ.
 ഉണ്ണാനുമുറങ്ങാനുമുടുക്കാനുംമാവോളം
പേർത്തുപേർത്തും തന്നു തലോടുന്ന
കുഞ്ഞു കിടാങ്ങൾക്ക് പൈമ്പാലുമേകുന്ന
കുസുമവദനപുളകിതയാമമ്മയെ,
പോറ്റാം നമുക്കീ പ്രകൃതിമാതാവിനെ കണ്ണിലെ കണ്ണായി കാത്തു രക്ഷിച്ചിടാം.
ഇനിയും കാക്കണമിയമ്മയെ കന്യയായി
ഇത്രമേൽ ഭാഗ്യങ്ങൾ തന്നൊരീ ജനനിയെ.

 

അംശുഭദ്ര എമ വിനോദ്
7 C എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത