എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''ജാഗ്രതയുടെ കാലം'''
{{BoxTop1 |തലക്കെട്ട് = ജാഗ്രതയുടെ കാലം |color = 2
പോരാടുവാൻ നേരമായിതു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ.....
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി
നലയടികളിൽനിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്ത ദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ ?......
ആരോഗ്യ രക്ഷയ്ക്ക് നൽകും
നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടു ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കു വേണ്ടി.....