എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/സ്‌മരണകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhspothencode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്‌മരണകൾ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്‌മരണകൾ


ചിരകാല സ്മരണകൾ തളം കെട്ടി നിൽക്കുന്നു
പൂർവ്വ വിദ്യാലയ മുറ്റത്തിങ്കൽ
ചങ്ങാതി നന്നായാൽ കണ്ണാടി
വേണ്ടെന്ന
ചൊല്ലു ഞാൻ ഓർത്തോർത്ത്
നിന്നു പോയി
പഴയ സുഹൃത്‌ബന്ധം വേരറ്റുപോയിട്ട്
വർഷങ്ങളെത്ര കടന്നുപോയി
കുഞ്ഞു കുസൃതിയും പഠനവുമായിട്ട്
കാലം കരേറിയിട്ടിന്നധികമായി
പുത്തൻ കൂട്ടരും അധികമായിന്ന്
ചിരകാല സ്മരണകളിൽ മുഴുകിപ്പോയി
ആരോരുമറിയാതെ ഞാനുമിന്നാ-
കാലചക്രത്തിൻ
യവനികയിൽ മുങ്ങിപ്പോയി
ഇനിയെന്നു വരുമാ നാളുകൾ
തിരികെ
എന്നോർത്തോത്തു ഞാനങ്ങു
കാത്തിരുന്നു.
 

VISMAYA
9M എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത