ചിരകാല സ്മരണകൾ തളം കെട്ടി നിൽക്കുന്നു
പൂർവ്വ വിദ്യാലയ മുറ്റത്തിങ്കൽ
ചങ്ങാതി നന്നായാൽ കണ്ണാടി
വേണ്ടെന്ന
ചൊല്ലു ഞാൻ ഓർത്തോർത്ത്
നിന്നു പോയി
പഴയ സുഹൃത്‌ബന്ധം വേരറ്റുപോയിട്ട്
വർഷങ്ങളെത്ര കടന്നുപോയി
കുഞ്ഞു കുസൃതിയും പഠനവുമായിട്ട്
കാലം കരേറിയിട്ടിന്നധികമായി
പുത്തൻ കൂട്ടരും അധികമായിന്ന്
ചിരകാല സ്മരണകളിൽ മുഴുകിപ്പോയി
ആരോരുമറിയാതെ ഞാനുമിന്നാ-
കാലചക്രത്തിൻ
യവനികയിൽ മുങ്ങിപ്പോയി
ഇനിയെന്നു വരുമാ നാളുകൾ
തിരികെ
എന്നോർത്തോത്തു ഞാനങ്ങു
കാത്തിരുന്നു.