(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭാരതം
ഭാരതനാടിത് വീരന്മാരുടെ
പോർവിളി കേട്ടൊരു നാടാണ്
ഗാന്ധിജി നെഹ്റു ധീര തിലകൻ
ഗോഖലെയിവരുടെ നാടാണ്
അകലെ ഹിമാലയ ഗിരി നിര നമ്മുടെ
അതിരിനു കാവൽ നില്കുന്നു
എന്നെ പോലെ വളരു നിങ്ങൾ
എന്നൊരു കൊടുമുടി പറയുന്നു
ഇടവും വളവും തോഴികളെ പോൽ
കാടുകൾ കാണുന്നുണ്ടല്ലോ
ഇരു പുറവും നിന്നവർ വീശുന്നതു
തിര തൻ ചാമരമാണെല്ലോ
വീരന്മാരുടെധീരതയാൽ നവ
ഭാരതമുണ്ടായെന്നറിയുക നാം
സ്വാതന്ത്രത്തെ സ്നേഹിക്കുക നാം
സ്വാതന്ത്രത്തെ നിലനിർത്തുക നാം