Login (English) Help
ഡും ഡും എന്നൊരു ഇടിവെട്ട് ചറപറ ചറപറ മഴ പെയ്തു ഫൂ ഫൂ എന്നൊരു കൊടുങ്കാറ്റ് എന്താണവോ തവളച്ചാർ ചാടി ചാടി വരുന്നുണ്ടേ അവിടെ ചാടി ഇവിടെ ചാടി ഉല്ലസിച്ചു നടപ്പുണ്ടേ കുട്ടികളെല്ലാം വന്നല്ലോ തുള്ളിച്ചാടി രസിച്ചല്ലോ ഇരുട്ടെല്ലാം മാഞ്ഞല്ലോ വെളിച്ചമെങ്ങും പരന്നല്ലോ കുട്ടിക്കൂട്ടം വന്നല്ലോ ഊഞ്ഞാലാടി രസിച്ചീടാൻ നെൽപാടങ്ങൾ ഒട്ടാകെ നെല്ലു വിളഞ്ഞു നിൽപ്പുണ്ടേ നെൽകതിരുകൾ കൊത്താനായി കിളികൾ പാറി അണഞ്ഞല്ലോ സന്ധ്യ മയങ്ങും നേരത്ത് സൂര്യൻ രഥത്തിൽ താഴുന്നു പൂക്കൾ അടർന്നു വീഴുന്നു മഞ്ഞു തുള്ളികൾ പൊഴിയുന്നു രാത്രിയാകും നേരത്ത് അന്ധകാരം പരക്കുന്നു
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത