എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./അക്ഷരവൃക്ഷം/പ്രതീക്ഷയുടെ തിരിനാളങ്ങൾ
പ്രതീക്ഷയുടെ തിരിനാളങ്ങൾ
ദേവൂ...ദേവൂട്ടീ ....ഭാനുമതിയമ്മ പേരക്കുട്ടിയെ വിളിച്ചു. എന്താ അച്ഛമ്മേ ..ദേവു ഓടിയെത്തി .നീ ഫോണെടുത്തു ശങ്കരനെ വിളിച്ചേ .ഭാനുവമ്മ പറഞ്ഞു. "എന്താ വെപ്രാളം .ഇളയമകനോട് എന്താ വാത്സല്യം”...രഘു കടന്നു വന്നു ."ഒന്ന് പോടാ...നീ എന്റെ കൂടെയില്ലേ ...അവൻ അന്യനാട്ടിൽ കിടക്കുവല്ലേ .."ഭാനുവമ്മ നെടുവീർപ്പിട്ടു.."ഞാൻ തമാശ പറഞ്ഞതല്ലേ...എനിക്കറിയില്ലേ അമ്മയെ”..രഘു അകത്തേക്ക് കയറിയിരുന്നു. "ചെറിയച്ഛ... ഞാനാ ദേവു ...ഞാൻ അച്ഛമ്മേടെ കയ്യിൽ കൊടുക്കാം ..ദേവു അച്ഛമ്മേടെ കയ്യിൽ ഫോൺ കൊടുത്തു...അച്ഛമ്മേ ഞാൻ വാസുവാ ...അച്ഛമ്മക്ക് സുഖമാണോ ..ചെറുമകൻ ചോദിച്ചു...സുഖമാ മോനേ ..മക്കൾ എന്നാ നാട്ടിലേക്ക് വരുന്നത്?...ഭാനുമതിയമ്മ ചോദിച്ചു.. അവൻ പോയമ്മേ...ഞങ്ങൾ ഈ അവധിക്കു വരുന്നുണ്ട് ...ഇനി നാട്ടിൽ സ്ഥിരതാമസമാക്കാനാണ് ഞങ്ങളുടെ തീരുമാനം. എവിടെ ഏട്ടനും ഏട്ടത്തിയുമൊക്കെ..ശങ്കരൻ ചോദിച്ചു...അവരെല്ലാം ഇവിടുണ്ടെടാ..രഘു അമ്മയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ...നീ നാട്ടിലേക്ക് വരികയാണെങ്കിൽ വാസുവിനെ ദേവുവിന്റെ സ്കൂളിലാക്കാം ..ആട്ടെ..ശ്രീദേവിയും വാസുവും സുഖമായിരിക്കുന്നല്ലോ അല്ലെ...അന്വേഷണം പറയണേ...എന്നാ വയ്ക്കുവാണേ ... രഘുരാമനും ശങ്കർമഹാദേവനും ഭാനുമതിയമ്മയുടെയും മാധവൻ നായരുടേയും മക്കൾ .രഘുവും ഭാര്യ സുമതിയും മകൾ ദേവികയും മാധവൻ നായരുടെ മരണശേഷം അമ്മയോടൊപ്പം ...ശങ്കരനും ഭാര്യ ശ്രീദേവിയും മകൻ വാസുദേവും വര്ഷങ്ങളായി ഇറ്റലിയിൽ ... കുറച്ചു ദിവസങ്ങൾക്കു ശേഷം ചൈനയിലെ വുഹാനിൽ കൊറോണ പടരുന്നു..മരണം നാലായിരം കടന്നു..മറ്റു രാജ്യങ്ങളിലേക്കും കൊറോണ പടരുന്നതായി ലോകാരോഗ്യ സംഘടന സംശയിക്കുന്നു...രഘു..എന്താ ഈ കൊറോണ ..വാർത്തകൾ കേട്ടുകൊണ്ടിരുന്ന ഭാനുവമ്മ ചോദിച്ചു..അത് ഒരു വൈറസാമ്മേ ശ്വാസകോശത്തെ ബാധിക്കുന്നതു..മരണം വരെ സംഭവിക്കാം..നീ ശങ്കരനെ ഒന്ന് വിളിക്കു..ഭാനുവമ്മ വെപ്രാളപ്പെട്ടു ...ഇല്ലമ്മേ അവിടെ അവനു കുഴപ്പമൊന്നുമില്ല..ഞാൻ രാവിലെ വിളിച്ചിരുന്നു..രഘു അമ്മയെ ആശ്വസിപ്പിച്ചു... രണ്ടു ദിവസങ്ങൾക്കു ശേഷം ഭീഷണിയായി മറ്റൊരു വാർത്ത അവർ കേട്ടു ...ഇറ്റലിയിൽ കൊറോണ വ്യാപനം അതിരൂക്ഷം...മരണ സംഖ്യാ ഉയരുന്നു.. രഘുവേ ..എന്താടാ ഇത്..എന്റെ മോൻ...നീ അവനെ ഒന്ന് വിളിക്ക്...ഭാനുവമ്മ ഭയചകിതയായി.."ഹലോ ഹലോ ..ശങ്കരാ ..ഞാനാ...വാർത്തയിൽ അവിടെ ഭയങ്കര പ്രശനമാണെന്നാണല്ലോ കേൾക്കുന്നത്.." അതെ അമ്മെ..ഇവിടെ ആരും പുറത്തിറങ്ങുന്നില്ല..കടകൾ ഒന്നും തുറക്കുന്നില്ല..മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്...ആശുപത്രികളിലൊന്നും സ്ഥലമില്ല..ഇപ്പോഴൊന്നും ഞങ്ങൾക്ക് നാട്ടിലേക്ക് വവരാൻ പറ്റുമെന്ന് തോന്നുന്നില്ല..'അമ്മ വിഷമിക്കരുത്.. മോനെ...നിങ്ങൾക്ക് ഭക്ഷണമൊക്കെ കിട്ടുന്നുണ്ടോടാ..ഭാനുവമ്മ വിങ്ങി പൊട്ടി...അതൊക്കെ ഉണ്ടമ്മേ..'അമ്മ സങ്കടപ്പെടെണ്ടാ ...ഫോൺ വച്ചോളൂ അമ്മേ അമ്മേ ...രഘു ഉറക്കെ വിളിച്ചു...എന്താടാ....ഭാനുവമ്മ പുറത്തേക്കു ചെന്നു..നമ്മുടെ ശങ്കരനും ശ്രീദേവിയും വാസുവും നാട്ടിൽ എത്തി... ആണോ..എനിക്ക് അവരെ ഉടനെ കാണണം..ഭാനുവമ്മ വെപ്രാളപ്പെട്ടു ...അമ്മേ ..അവരെ ഇപ്പോൾ കാണാൻ പറ്റില്ല...അവർ..അവർ ആശുപത്രിയിലാണ്..രഘു പറഞ്ഞു ..അയ്യോ എന്റെ കുട്ടിക്കെന്താ പറ്റിയത്..ഭാനുവമ്മ വാവിട്ടു നിലവിളിച്ചു..അവർ വിമാനത്താവളത്തിൽ നിന്ന് നേരെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്..എടാ എനിക്ക് എന്തോ പേടിയാകുന്നു...'അമ്മ പേടിക്കണ്ട..വാ വന്നു കിടക്ക് ..അവർക്കു ഒന്നും സംഭവിക്കില്ല..രഘു അമ്മയെ കൊണ്ടുചെന്നു കിടത്തി.. കേരളത്തിൽ 2 പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു...ഇറ്റലിയിൽ നിന്നെത്തിയ 2 പേർക്കാണ് കൊറോണ സ്ഥിതീകരിച്ചതു...വാർത്ത കേട്ട ഭാനുവമ്മ വാവിട്ടു കരഞ്ഞു...എന്റെ തേവരെ..എന്റെ കുട്ടികൾക്കൊന്നും വരുത്തരുതേ.. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഒരു ശുഭ വാർത്ത അവരെ തേടിയെത്തി..."ഇറ്റലിയിൽ നിന്നെത്തിയ ദമ്പതികൾ രോഗമുക്തരായി..8 വയസ്സുള്ള അവരുടെ മകന് വൈറസ് ബാധ ഇല്ല..ദമ്പതികൾ ഇന്ന് ആശുപത്രി വിടും.."ഭാനുമതിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.."എന്റെ തേവരെ..നീ കാത്തു.." കുറച്ചു ദിവസങ്ങൾക്കു ശേഷം ആരോഗ്യപ്രവർത്തകർക്ക് ആദരാമർപ്പിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വനം... "..ചെറിയച്ഛ ..നമ്മുക്കും ദീപം തെളിക്കണ്ടേ..."ദേവു ചോദിച്ചു.. "വേണം മോളെ തീർച്ചയായും വേണം" അവർ ദീപങ്ങളുമായി പുറത്തിറങ്ങി..പ്രതീക്ഷയുടെ തിരിനാളങ്ങളുമായി...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ