എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരദൃശ്യം/കൊർഓണ പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parasuvaikal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊർഓണ പാട്ട് | color= 4 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊർഓണ പാട്ട്

കൊറോണ നാട് വാണിടും കാലം
മനുഷ്യനെങ്ങുമേ നല്ല നേരം

തിക്കും തിരക്കും ബഹളവുമില്ല
എല്ലാരും വീട്ടിൽ കരുതിയിരുന്നാൽ

വട്ടംകൂടാനും കുടിച്ചിടാനും നാട്ടിൽപുറങ്ങളിൽ ആരുമില്ല
 
ജങ്ക് ഫുഡുണുന്ന ചങ്കുകൾക്ക് കഞ്ഞികുടിച്ചാലും സാരമില്ല

കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിൽ പോലും ജാടയില്ല

നേരമില്ലെന്ന പരാതിയില്ല ആരുമില്ലെന്നുള്ള തോന്നലില്ല

എല്ലാരും വീട്ടിൽ ഒരുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും

എല്ലാരുമൊന്നായി ചേർന്നുനിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും
 

ആനിമോൾ.എം
7 A എൽ.എം.എസ്.യു.പി.എസ്.പരശുവയ്ക്കൽ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത