ഇറ്റലിയിൽ നിന്നും കല്യാണ രാമൻമാരിലൂടെ കേരളത്തിലെത്തിയ നാശക താരം .................... ഇവനാണ് നാശം ................. റമ്പൂട്ടാൻ രൂപത്തിൽ പാസില്ലാതെ എത്തി ലോകം മുടിക്കുന്ന താരം പ്രളയത്തെക്കാളും നിപ്പയേക്കാളും നാശം വിതയ്‌ക്കുന്ന ഭയങ്കരൻ വീട്ടിലിരിക്കുന്നു മാസ്‌ക്ക് ധരിക്കുന്നു കൈകൾ കഴുകി കഴുകി മടുക്കുന്നു എന്തേ....ഇവൻ പോകുന്നില്ല ? എന്തേ.... ക്രൂരൻ പോകുന്നില്ല ? അകലെ നടന്നിട്ടും അകലെ ഇരുന്നിട്ടും കൂട്ടം വിട്ടിട്ടും അമ്പമ്പോ എന്തേ നാശം പോകുന്നില്ല ? എന്തേ ചതിയൻ പോകുന്നില്ല ? നമുക്കൊന്നിച്ചു പോരാടാം ഈ നാശ താരത്തിനെതിരായി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത