പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ കൊറോണ തന്ന സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ തന്ന സങ്കടം

വളരെ സങ്കടത്തോടെയാണ് ഞാൻ ഇന്ന് ഉണർന്നത് കാരണം ദിവസവും വിളിക്കാറുള്ള ബാപ്പ ഇന്നലെ എന്നെ വിളിച്ചില്ല .കാരണം എന്തായിരിക്കുമെന്നറിയാൻ ഞാൻ ഉമ്മാനോട് ചോദിച്ചു എന്തങ്കിലും തിരക്കിലാകുമെന്ന ഉമ്മയുടെ മറുപടി .എനിക്ക് തൃപ്തിയായില്ല ഞാൻ ചിന്തിച്ച് കൊണ്ടേയിരുന്നു. ഞാൻ വേഗം ബാപ്പാക്ക് ഒരു മെസേജ് അയച്ചു. അരമണിക്കൂറിന് ശേഷം ബാപ്പ വിളിച്ചപ്പോൾ പരിഭവത്തോടെ ഞാൻ ചോദിച്ചു. എന്താ ബാപ്പ ഇന്നലെ വിളിക്കാതിരുന്നത്. ബാപ്പയുടെ സങ്കടത്തോടുള്ള മറുപടി കേട്ട് എനിക്കും സങ്കടമായി. ബാപ്പ താമസിക്കുന്ന ഫ്ലാറ്റിൽ കുറെ പേർക്ക് കൊറോണ വൈറസ് പിടിപ്പെട്ടിട്ടുണ്ട് .ആ സങ്കടം കൊണ്ടാണ് ബാപ്പ വിളിക്കാതിരുന്നത്. ഇത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു. കൂട്ടുകാരെ കൈയ്യും മുഖവും ഇടക്കിടെ വൃത്തിയായി കഴുകി നമുക്ക് ഈ മഹാമാരിയെ തുരത്താം

റഹീബ കെ
4 D പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം