ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ചില നുറുങ്ങുകവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsscottonhill (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചില നുറുങ്ങുകവിതകൾ | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചില നുറുങ്ങുകവിതകൾ

1. ചില്ല
_______

ഞാൻ കൊണ്ട വെയിലാണ്
എന്നിൽ ചില്ലയായി പടർന്നത്
നിനക്കായി തണലായി വിരിഞ്ഞത്
ആ ചില്ലയറുത്ത് ഇന്നിതാ നീ വെയിലു കൊള്ളുന്നു

2. ഞാൻ ധരിത്രി
________

വ്രണിത യായൊരമ്മയുണ്ടായിരുന്നു,
എരിഞ്ഞില്ലാതായൊരു വൃദ്ധ
കണ്ണീര് നിഴലിച്ച കണ്ണും
വിയർത്തൊലിച്ച രക്തമുള്ളവൾ
കണ്ണീരിൻ ചാർച്ചയുള്ള ചിരിയുമായി അവൾ പറയുന്നു
ഞാൻ ധരിത്രി

3. എന്ന് പുഴ
_______

ഞാനൊഴുകിയ വഴികളിൽ
 മണ്ണിട്ടsച്ചു നീ
എന്റെ സിരകളിൽ
 വിഷം കലർത്തി നീ
ഇന്നിതാ ത്രിഷാഭിഭൂതനായി
 അലയുന്നു നീ

      


അപർണ പ്രഭാകർ
plus one science ഗവൺമെൻറ് ഗേൾസ് എച് എസ് എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത