ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ഓർമയാകുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42440 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓർമയാകുന്ന പ്രകൃതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമയാകുന്ന പ്രകൃതി
<poem>

വെയിലേറ്റ് വെട്ടിത്തിളങ്ങുന്ന പുഴകൾ

പച്ച വിരിച്ചിടും നെൽച്ചെടികൾ

പലനിറം ചാർത്തും കുഞ്ഞുപൂക്കൾ

ഫലവുമായി നില്ക്കും തരുനിരകൾ...


ഇന്നോ പ്രകൃതിതൻ വരദാനങ്ങൾ

ഓർമ്മകൾ മാത്രമായ് തീരുന്നുവോ

വയലില്ല പുഴയില്ല വർണങ്ങളില്ല

വീശിയടിയ്ക്കുന്ന ചുടുകാറ്റു മാത്രം...


പ്രകൃതിമാതാവേ നിനക്കെന്തുപറ്റി?

ശിക്ഷിയ്ക്കുവാണോ നീ മാനവനെ

നല്ല പ്രഭാതം നൽകുമോ നീ...

ഞങ്ങൾതൻ പ്രാർത്ഥന കേൾക്കുമോ നീ...

<poem>
ആർച്ച എം
7 ബി ഗവ ടൗൺ യു പി എസ്സ്, കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത