ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/പ്രകൃതി സൗന്ദര്യം നിറഞ്ഞ ഗ്രാമം
പ്രകൃതി സൗന്ദര്യം നിറഞ്ഞ ഗ്രാമം
ഒരിടത്ത് ഒരു കൊച്ച് ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൻ്റെ പേരായിരുന്നു പാറാംകുഴി. സന്തോഷവും സമാധനവും നിറഞ്ഞു നിന്ന ഗ്രാമമാണ് അത്. ഈ ഗ്രാമം ഒരു കുന്നിൻ ചരിവിലാണ് സ്ഥിതി ചെയ്യ്തിരുന്നത്. പണ്ട് പണ്ട് കൊച്ചു കൊച്ചു നെൽപാടങ്ങളും കേരവൃക്ഷങ്ങളും വെറ്റില കൃഷിയും കമുകിൻ തോട്ടങ്ങളും വാഴ കൃഷി പാടങ്ങളും കശുവണ്ടി തൊട്ടങ്ങളും മാത്തോപ്പുകളും നിറഞ്ഞു നിന്ന ഒരു ദേശമാണ് ഈ ഗ്രാമം. അവിടെ ഒരു പ്രധാനപ്പെട്ട സ്ഥലമുണ്ട്. ആലിൻ മൂട് എന്ന് വേണുമെങ്കിൽ പറയാം.ഞാൻ ആലിൻമൂട് എന്ന് ഉദ്യേശിച്ചത് അവിടെ വലിയ ഒരു ആൽമരവും പാറകെട്ടുകളും കൊച്ചു നീർച്ചാലുകളും ഉണ്ട്. ഈ സ്ഥലം കൃഷിപാടങ്ങളുടെ നടുവിലാണ് സ്ഥിതി ചെയ്യുന്നത്.ആൽമരച്ചുവട്ടിൽ പാറ തുരങ്കവുമുണ്ട്. ഈ പാറതുരങ്കത്തിൽ പണ്ട് കാട്ടുപൂച്ചകളും,മുള്ളൻപന്നികളും, പഴവുണ്ണികളും, ചെറു വവ്വാലുകളും താമസിച്ചിരുന്നു.ആ ആൽമരകൊമ്പുകളിൽ നിറഞ്ഞു നിന്നു നിർത്തമാടുന്ന ഒന്നു രണ്ട് മയിലുകളും ചെറു പക്ഷികളും രണ്ട് മൂന്ന് കുരങ്ങൻമാരും അണ്ണാറകണ്ണൻമ്മാരും ചാടി കളിക്കുന്നത് പതിവാണ്.' ഈ പക്ഷി മൃഗാദികളുടെ കാര്യം ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ? ആ സ്ഥലം അണ്ണാറകണ്ണൻമ്മാരുടെ ചിൽ ചിൽ ശബ്ദവും കൂ കൂ കൂകി വിളിക്കുന്ന കുയിലിൻ്റെ ശബ്ദവും ചല പില ചലക്കുന്ന ചെറു പക്ഷികളുടെ ശബ്ദവും സന്ധ്യസമയത്ത് ആലിൻ കൊമ്പത്ത് ചേകേറാൻ വരുന്ന കാക്കകളുടെ ശബ്ദവും അവിടെ നിറഞ്ഞു നിന്നിരുന്നു. ആ വിജനമായ സ്ഥലത്തിനടുത്തായി ഒരു പ്രമാണി കുടുംബം ജീവിച്ചിരുന്നു.അവർ ദൈവത്തിന് നദി അർപ്പിച്ചിരുന്നത് ആ ആൽമരചുവട്ടിലായിരുന്നു ആ പ്രമാണികുടുംബം മക്കളും മരുമക്കളും കൊച്ചുമക്കളും കൊണ്ടു തിങ്ങിനിറഞ്ഞു തുടങ്ങി.മൂത്തപ്രമാണി അങ്ങനെ ആ ഗ്രാമം ചെറു തുണ്ടുകളായി മക്കൾക്കും കൊച്ചു മക്കൾക്കും വീതിച്ചു കൊടുത്തു.വർഷങ്ങൾക്ക് ശേഷം ആ ഗ്രാമം റബ്ബർ ത്തോട്ടവും ചെറുതും വലുതുമായ കെട്ടിടങ്ങളുമായി മാറി.അങ്ങനെ ഈ കഥ ഇവിടെ സമാപിക്കുന്നു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ