ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര/അക്ഷരവൃക്ഷം/കൊറോണയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും മനുഷ്യനും

ആധുനിക ജനതയെ ഭീതിയിലേക്ക് വലിച്ചിട്ടുകൊണ്ടിരിക്കുകയാണ് COVID 19 എന്ന നോവൽ കൊറോണ വൈറസ്. ചൈനയിലെ വുഹാനിൽ തുടങ്ങി ലോകമെമ്പാടുമുള്ള കൊച്ചുഗ്രാമങ്ങളിൽ പോലും കൊറോണ നാശം വിതച്ചു കൊണ്ടിരിക്കുന്നു. ശാസ്ത്രീയ രംഗത്ത് എതിരില്ലാത്ത രാജാവായ ആമേരിക്കയിൽ ആണ് കോറോണയുടെ ആഘാതം ധാരാളം ഉണ്ടായത്. ലോകത്ത് ആദ്യമായി covid 19 കാരണംമരണപെട്ട വെയ് ഘിക്സ് മുതൽ ഇന്നേക്ക് ലക്ഷകണക്കിന് ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. ചൈനയുടെ വിട്ടുവീഴ്ചയും കൊറോണ മറ്റു രാജ്യങ്ങളിലേക്ക് പകരാൻ കാരണമായിരിക്കുന്നു. അവർ തുടക്കത്തിൽ തന്നെ മുൻകരുതലുകൾ എടുക്കാതിരുന്നില്ല. COVID19 എന്ന മഹാമാരി ഉണ്ടായിട്ട് 70ലേറെ ദിവസങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു. ലോകത്ത് രോഗം മാറിയവരുടെ എണ്ണം മൂന്നുലക്ഷം കഴിഞ്ഞു എന്നത് ലോകജനതയ്ക്ക് ആശ്വാസകരമായ വാർത്തയാണ്. കോറോണയുടെ ഈ കാലത്ത് തൊഴിലില്ലായ്മ കൊണ്ടും ഭക്ഷ്യ വസ്തുക്കൾ ലഭിക്കാത്തതുകൊണ്ടും ധാരാളം പേർ ബുദ്ധിമുട്ടുന്നു അവർക്ക് നമ്മൾ കഴിയും വിധം സഹായം ചെയ്യുക പകർച്ചവ്യാധികളെകാൾ വേഗം പടരുന്നത് വ്യാജവാർത്തകൾ ആണ്. ഇത് നമ്മൾ മറ്റുള്ളവരിലേക്ക് അയക്കാതിരിക്കുക. ഇപ്പോൾ കൊറേണയെ തുരത്താൻ നമ്മളുടെ കയ്യിലുള്ള ഏറ്റവും വലിയ പ്രതിരോധ മരുന്നാണ് വീട്ടിൽതന്നെ ഇരിക്കുക എന്നത് കൊറോണ എന്ന മഹാമാരി ക്കെതിരെ പോരാടുന്ന പോലീസ് ഉദ്യോഗസ്ഥന്മാർക്കും സ്വന്തം ജീവൻ പണയപ്പെടുത്തുന്ന മെഡിക്കൽ ഓഫീസർമാർക്കും ഇതിന്റെ പ്രതിരോധമരുന്ന് കണ്ടുപിടിക്കാനായി ഊണും ഉറക്കവും ഇല്ലാതെ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്മാർക്കും വേണ്ടി നമ്മൾ പ്രാർത്ഥിക്കുക. സ്പാനിഷ് ഫ്ലൂവിനെയും മലേറിയ പോലുള്ള തീവ്ര പകർച്ചവ്യാധികളെയും നശിപ്പിച്ച് ഈ ലോകത്തിന് കോറോണയെയും നശിപ്പിക്കാൻ സാധിക്കട്ടെ.

അസ്ഹർ. എൻ
9 B ജെ എഫ് കെ എം വി എച്ച് എസ് എസ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം