ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/അക്ഷരവൃക്ഷം/രൂപമാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
രൂപമാറ്റം

സ്വർലോകത്തിൻ നിർണ്ണയം കൊണ്ടൊരു ചങ്ങല തീർത്തു സർവ്വേശ്വരൻ,
ചങ്ങലക്കണ്ണികൾ ഒത്തു ചേർന്ന് ചക്കര ചേർത്തൊരാ പൂർവ്വകാലം.
മാറുന്ന കാലത്തിനൊപ്പം മനുഷ്യർക്ക് മാറ്റങ്ങൾ വന്നു തുടങ്ങി ചെമ്മേ ,
മാനവൻ ചിന്തിപ്പൂതാനാണാക്കണ്ണിയിലാദ്യമായ് സ്ഥാനം പിടിച്ചതെന്ന്.
 
പിന്നെ മാറാല തീർത്തു കൊണ്ടോരോ മനുഷ്യരും മാനസം ക്രൂരതയ്ക്കായി മാറ്റി,
നിഷ്ക്രൂരമായൊരാ ജീവികളൊക്കെയും നിഷ്കളങ്കമായ് നോക്കി നിന്നു.
കുത്തലുംവെട്ടലുമെരിക്കലുമെല്ലാം, നെഞ്ചിലേറ്റി മരങ്ങൾ കരഞ്ഞു,
 
വീഴലുംചായലും ജ്വലനവും വാങ്ങി, ജീവൻ ത്യജിച്ചു കാടുകളെല്ലാം,
മാലുളളിലാക്കിയ പക്ഷിമൃഗാദിയെ, കൊന്നൊടുക്കി പിണം ഭക്ഷിച്ചു മാനവർ,
ആനന്ദിച്ചൊഴുകിയ തെളിനീരാറ്റിനെ ചപ്പുകുന്നുകൾ കൊണ്ടു നിറച്ചുവെച്ചു,
 
സുഗന്ധം പരത്തിയ കുഞ്ഞിളം കാറ്റിനെ പോലും ദുഷി പ്പുള്ളതാക്കി മാറ്റി.
സർവ്വേശ്വരൻ സർവ്വവും കണ്ടു നിൽക്കവേ ഒരുനാൾ ഭൂമി നിശ്ചലമാക്കി,

 ചെറുകീടത്തിൻ രൂപത്തിൽ പരമേശ്വരൻ തന്നെ ഭൂമിയിലേക്കങ്ങിറങ്ങി വന്നു.
തന്റെ ചങ്ങല തകർത്ത മനുഷ്യന്റെ തോളിൽ തലോടി നടന്നൊന്നു മാത്രം ചെയ്തു,

ധീരനാം മാനവൻ ശൂരനാം മാനവൻ, ഇളം തലോടലിൽ വിറച്ചു പോയി.
മാലുളളിലാക്കി മാഴ്കിയിരുന്ന പക്ഷിമൃഗാദികൾ സന്തുഷ്ടരായ്,
ജീവിതം നവശോഭയിൽ തിളങ്ങാൻ തടസ്സങ്ങളില്ലാത്ത വേളകളിൽ.
കുഞ്ഞനുറുമ്പിനേം കാട്ടാനയും വരെ കീഴടക്കി മാനവൻ
തൻബലം ക്ഷയിച്ചു,
വെറും സൂക്ഷ്മജീവി തൻവിളയാട്ടത്തിൽ.
ഉടയോനറിയാം സർവ്വവും എത്ര മറച്ചാലും എല്ലാം തൻ സൃഷ്ടിയല്ലേ!
 


അഖില സുരേഷ്
9 ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത