എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/രോഗപ്രതിരോധം - 1

Schoolwiki സംരംഭത്തിൽ നിന്ന്
19:17, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

ഇത് ഒരു കൊറോണ കാലം. മാലാഖമാർ ജീവനുകളെ രക്ഷിക്കാനും രോഗം ബാധിച്ച മറ്റു ചിലർ അത് പരത്താനും ശ്രമിക്കുന്നു. പണ്ട് എബോളയും മറ്റും പടരുന്ന കാലത്തും നാം സ്വയം മുൻകരുതലുകൾ ആണ് എടുത്തിരുന്നത്. ഇപ്പോഴും ഈ കൊറോണ കാലത്ത് നാം എടുക്കേണ്ട അഥവാ നാം എടുത്തുകൊണ്ടു ഇരിക്കുന്ന പലതും നമുക്ക് തന്നെ ഗുണം ചെയ്യുന്നുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് രോഗപ്രധിരോധശേഷി. പനിയോ ജലദോഷമോ നമുക്ക് ഉണ്ടാകുമ്പോൾ സംഭവിക്കുന്നത്, എതെന്കിലും ഒരു അണു അത് ഒരു വൈറസോ മറ്റോ ആകാം. അത് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ നമുക്ക് തുമ്മൽ അനുഭവപ്പെടുന്നു. അത് സംഭവിക്കുന്നത് പ്രതിരോധശേഷിയുടെ ഭാഗമായിട്ടാണ്. ശരീരത്തിനകത്തുള്ള ആ അണുവിനെ തുമ്മലിലൂടെ പുറത്ത് കളയാൻ ശ്രമിക്കുന്നു. ഇത് കൂടാതെ ശരീരം കൂടുതൽ ചൂട് ഉൽപാദിക്കുന്നതും ആ ശരീരത്തിൽ കൂടിയിരിക്കുന്ന അണുവിനെ നശിപ്പിക്കാൻ വേണ്ടിയാണ്. പ്രതിരോധശേഷി നാം മരുന്നുകൾ കഴിച്ചോ മറ്റും കൃത്രിമമായി നേടിയെടുക്കുന്നതല്ല. മറിച്ച് കൃത്യമായ പോഷണ ലഭ്യത കൂടുതൽ ലഭിക്കുന്ന ആഹാരസാധനങ്ങൾ കഴിക്കുന്നതിലൂടാണ് നമുക്ക് ലഭ്യമാകുന്നത്. ഈ കൊറോണ കാലത്ത് രോഗപ്രധിരോധശേഷിക്കായി നാം ചെയ്യേണ്ടത് എന്തെന്നാൽ പഴങ്ങളും പച്ചക്കറികളും ആവശ്യത്തിന് കഴിക്കുക, വെള്ളം കുടിക്കുക. ഇതിലൂടെ ഏത് രോഗത്തെയും ഒരു പരിധി വരെ പ്രതിരോധിക്കാനുള്ള ശേഷി നമ്മുടെ ശരീരത്തിന് ഉണ്ടാകും. മറ്റൊന്ന് ശുചിത്വമാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും രോഗപ്രതിരോധശേഷിക്ക് ഒരു സുപ്രധാന ഘടകങ്ങളാണ്. "Prevention is better than cure " എന്നാണല്ലോ പറയാറ്. രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുക എന്നതാണ്. സമ്പർക്കത്തിലൂടെ പകരുന്ന രോഗമാണെങ്കിൽ കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകുകയോ തുമ്മുമ്പോഴും ചുമക്കുമ്പോഴും കൈകൾ കൊണ്ട് പൊത്തുകയോ തൂവാല കൊണ്ട് മറക്കുകയോ ചെയ്യുക. ഒരു രോഗം നമ്മിലേക്ക്‌ പടർന്നു പിടിക്കാൻ കാരണം നാം തന്നെയാണ്. എന്നാൽ അതിനു വേണ്ട മുൻകരുതലുകൾ നാം തന്നെ എടുത്താൽ രോഗമില്ലാത്ത ഒരുu നല്ല ജനതയെ ഒന്ന് ശ്രമിച്ചാൽ നമുക്ക് വാർത്തെടുക്കാൻ സാധിക്കും. നല്ല നാളെക്കായി നമുക്ക് കൈ കോർക്കാം....

ആർഷ. ജി. ജെ
9 D എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം