എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
എന്താണ് പരിസ്ഥിതിയെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ മറുപടി നൽകുക അത്ര എളുപ്പമല്ല.പല ഘടകങ്ങളും ഉൾകൊള്ളുന്നതാണ് പരിസ്ഥിതി. നമ്മുടെ വീടും പറമ്പും, നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, വസിക്കുന്ന പ്രദേശം ,ഉപയോഗിക്കുന്ന വാഹനം, സഹവസിക്കുന്ന ജനങ്ങൾ, കടൽ ,കായൽ, പുഴകൾ, പാതകൾ, പർവ്വതങ്ങൾ, കാടുകൾ തുടങ്ങി സമൂഹം ഒന്നിച്ചനുഭവിക്കുന്ന എല്ലാം പരിസ്ഥിതിയുടെ ഭാഗമാണ്. മനുഷ്യൻ സ്വീകരിച്ചു വരുന്ന അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് ഈ ഭൂമിയുടെ തന്നെ നിലനിൽപ്പ് അപകടത്തിലായിക്കൊണ്ടിരിക്കുന്നു. ഇന്ന് ലോകത്തിന്റെ ഏതു മൂലയിലും ഏറ്റവും ചർച്ച ചെയ്യപ്പെടുകയും പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്യപ്പെടുന്ന വിഷയമാണ് ' ആഗോള താപനം '. അതൊക്കെ ഉന്നത തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്. മാലിന്യപ്രശ്നം ഇന്ന് നാം നേരിടുന്ന നമ്മൾ, തന്നെ സൃഷ്ടിക്കുന്ന ഒരു വലിയ പ്രശ്നമാണ്. ഉദാഹരണമായി അടുക്കള മാലിന്യം എടുക്കാം. കഴിച്ച ആഹാരത്തിന്റെ വേയ്സ്റ്റുകൾ പച്ചക്കറിയുടെയും പഴവർഗ്ഗങ്ങളുടെയും മറ്റു വേയ്സ്റ്റുകൾ അങ്ങനെ നിത്യവും ഒരു അടുക്കളയിൽ തന്നെ ധാരാളം മാലിന്യങ്ങൾ ഉണ്ടാകുന്നു. ആഗോളതാപനവും, പരിസ്ഥിതി അസംതുലനവും വളരെയേറെ വർദ്ധിക്കുന്നതിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത്.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം