സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
18:48, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44334 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കൊറോണ | കൊറോണ]] {{BoxTop1 | തലക്കെട്ട്=കൊറോണ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


ഇന്നത്തെ വർത്തമാനകാലമായ 2020 ൽ ഈ ലോകത്തെ തന്നെ സ്തംഭിപ്പിച്ച ഒരു മഹാമാരിയാണ് കൊറോണ. കൊറോണ എന്ന വാക്ക് covid -19 എന്ന പേരിലായി മാറി. കാരണം 2019 ൽ ആണ് ഈ രോഗം കാണപ്പെട്ടത്. ആദ്യമായി ഈ രോഗം വന്നത് ചൈനയിലെ വുഹാൻ പ്രദേശത്താണ്. അവിടെ നിന്നും കാട്ടുതീ പോലെ ലോകത്തിന്റെ നാനാ ഭാഗത്തേക്കും വ്യാപിച്ചു. ഇന്ന് ലോകത്തിന്റെ എല്ലാ വൻകിട രാഷ്ട്രങ്ങളുടെയും സമ്പത്ത് വ്യവസ്ഥയെ വരെ തകർത്തിരിക്കുന്നു.
കൊറോണ വൈറസ് ഉണ്ടാകാനുള്ള കാരണം :
അഭ്യൂഹങ്ങൾ പലതാണ്. സാമൂഹികമാധ്യമങ്ങൾ ടി വി, വൈട്സപ്പ്, പത്രം തുടങ്ങിയവ പറയുന്നത് അത് ചൈനയിലെ ശാസ്ത്രജ്ഞമാരുടെ കൈപിഴവിനാൽ കൊറോണ പടരുന്നു എന്നും ചൈന അമേരിക്കയെ നശിപ്പിക്കാൻ വേണ്ടി ചെയ്തതാണെന്നും ആണ് .
ഈ കൊറോണ വൈറസ് ലോകത്തെ സ്തംഭിപ്പിച്ചിരിക്കുന്നു. ലോക്ക് ഡൌൺ, അടിയന്തരാവസ്ഥ (144)) എന്നിവയാണ് അത്.
കൊറോണ എന്നാൽ മുൾക്കിരീടം എന്നാണ്. കാരണം കൊറോണ വൈറസിന്റെ പുറം മുള്ളുപോലെയാണ്.
രോഗലക്ഷണങ്ങൾ :
ഈ രോഗം പടരുന്നത് സമ്പർക്കം മൂലമാണ്. ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ ഉണ്ടാകുന്ന ജലകണങ്ങൾ (troplets) മറ്റൊരാളുടെ ശരീരത്തിൽ കടക്കും. ഒരാളുടെ ശരീരത്തിൽ വന്നാൽ 14 ദിവസം കഴിഞ്ഞാലേ രോഗലക്ഷണങ്ങൾ കാണിക്കുകയുള്ളു. തൊണ്ടവേദന, ശ്വാസം മുട്ടൽ എന്നിവയാണ് പ്രധാനരോഗലക്ഷണങ്ങൾ . കൂടാതെ 65 വയസിനു മുകളിൽ പ്രായമുള്ള വ്യക്തികളും 5 വയസിനു താഴെയുള്ള കുട്ടികളും പെട്ടന്ന് രോഗബാധിതർ ആകാൻ ഇടയുണ്ട് .
ഇന്ത്യയിൽ 2020 ജനുവരി 30 നാണ് ഈ രോഗം ആദ്യമായി സ്ഥിതീകരിക്കപ്പെട്ടത്. ഓരോ ദിവസം കഴിയും തോറും രോഗബാധിതരുടെ എണ്ണം കൂടുന്നതോടൊപ്പം മരണസംഖ്യയും കൂടുകയാണ് .
ഇന്ത്യയും ലോകമൊട്ടുകയെയും ഭീതിയിലാണ്. കൊറോണ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാതിരിക്കേണ്ടതിനു കൈയ്യ് ഇടയ്ക്കിടെ കഴുകാനും സാമൂഹിക അകലം പാലിക്കാനും (4 അടി അകലം ) മാസ്കുകൾ ധരിക്കാനും ശ്രദ്ധിക്കണം. ഇത്രയും കാര്യങ്ങൾ നിർബന്ധമായും പാലിച്ചാൽ ഈ രോഗത്തിൽ നിന്നും രക്ഷപെടാം.
പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്
നമ്മുക്ക് എല്ലാവര്ക്കും ചേരുന്നു ഈ മഹാവിപത്തിനെ നേരിടാം.

 

അനശ്വര എസ്
4 D സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം