റ്റി കെ എം എം യു പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ അറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിലൂടെ അറിവ്


ചങ്ങാതിമാരെ നാമെല്ലാവരും ഇപ്പോൾ വീടുകളിൽ ഇരിക്കുകയാണ്. കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ നമ്മുടെ രാജ്യമൊന്നാകെ തയ്യാറായി നില്ക്കുന്നു. ശുചിത്വത്തിലൂടെ മാത്രമേ നമുക്ക് കൊറോണയെ ഈ ഭൂമിയിൽ നിന്നു തുരത്താൻ സാധിക്കുകയുള്ളൂ. അതിനാൽ ഈ ഒഴിവ് സമയത്ത് കൂടുതൽ ശുചിയായി ഇരിക്കാൻ നമുക്ക് വ്യക്തി ശുചിത്വത്തെ കുറിച്ച് ഒരു രസികൻ കഥ ആയാലോ.... ശരി എങ്കിൽ നമുക്ക് മഹാവികൃതിയായ കിച്ചുവിൻറെ കഥ കേൾക്കാം.... മഹാവികൃതി ആയിരുന്നു കിച്ചു. ക്ലാസ്സിൽ മറ്റാർക്കും അവനെ ഇഷ്ടമല്ലായിരുന്നു. വികൃതി മാത്രമല്ല ശുചിത്വത്തെക്കുറിച്ചും അവൻ ബോധവനായിരുന്നില്ല. ഭക്ഷണത്തിന് മുൻപ് കൈകൾ കഴുകണമെന്ന് അവൻ പലപ്പോഴും മറന്നു പോകും. അങ്ങനെയിരിക്കെ ഒരിക്കൽ സ്കൂളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കിച്ചു. മണ്ണിലും ചെളിയിലും ആയിരുന്നു കളി. പെട്ടെന്നാണ് ഒരു മണിയടി ശബ്ദം കേട്ടത്. ടിൻ .... ടിൻ..ആ.. ഉച്ച ഊണിനുള്ള പ്യൂൺ ചേട്ടൻറെ ബെല്ലടിയായിരുന്നു അത്. മറ്റ് കുട്ടികളെല്ലാം അവരുടെ കളി നിർത്തി കൈകളെല്ലാം വൃത്തിയായി കഴുകി ഊണിനോരുങ്ങി. എന്നാൽ കിച്ചു ആകട്ടെ തൻറെ ചെളി പുരണ്ട കൈ ഷർട്ടിൽ തുടച്ച് ഊണ് കഴിക്കാനോടി. ഇതുകണ്ട കൂട്ടുകാർ അവനോടു കൈകഴുകാൻ ആവശ്യപ്പെട്ടു. എന്നാൽ അവരോടു ദേഷ്യപ്പെട്ടുകൊണ്ട് കിച്ചു ഊണ് കഴിച്ചു. അങ്ങനെ ഊണ് കഴിഞ്ഞു എല്ലാരും ക്ലാസ്സിൽ കയറി. രാധാകൃഷ്ണൻ സാറിന്റെ ക്ലാസ് ആണ് എല്ലാവരും നിശബ്ദരായി. പെട്ടെന്നാണ് ക്ലാസ്സിൻറെ പിൻഭാഗത്തുനിന്നൊരു നിലവിളി-അയ്യോ എന്റെ വയറുവേദനിക്കുന്നെ... നമ്മുടെ കിച്ചുവിന്റെ നിലവിളി ആയിരുന്നു അത്. കിച്ചുവിന്റെ കരച്ചിലിന്റെ ആക്കം കൂടിയതിനാൽ, കാരണം തിരക്കാതെ അദ്ധ്യാപകൻ അവനെ ആശുപത്രിയിൽ എത്തിച്ചു. കഴിച്ച ആഹാരത്തിൽ നിന്നുണ്ടായ കീടാണുക്കൾ കരണമാണ് വയറുവേദന ഉണ്ടായതെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ കൂടുതൽ ചോദിച്ചപ്പോളാണ് കൈകഴുകാതെയാണ് ആഹാരം കഴിച്ചതെന്ന് മനസ്സിലായത്. കൈലുണ്ടായിരുന്ന അണുക്കൾ ആഹാരത്തിലെത്തിയതാണ് വയറുവേദനയ്ക്ക് കാരണമെന്ന് ഡോക്ടർ അവനെ അറിയിച്ചു. അപ്പോൾ കിച്ചു തൻറെ കൂട്ടുകാർ പറഞ്ഞതോർമിച്ചു. ആഹാരത്തിന് മുന്പും ശേഷവും കൈകൾ കഴുകണമെന്ന് ഡോക്ടർ അവനോടു പറഞ്ഞു. കണ്ടില്ലേ കൈകൾ കഴുകാത്തതിന് നമ്മുടെ വികൃതി കുട്ടന് പറ്റിയ അമളി. കൈകഴുകുന്നതിൻറെ ആവശ്യകത നിങ്ങള്ക്കും മനസിലായില്ലേ കൂട്ടുകാരെ.. "ഈ കൊറോണ കാലത്ത് കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് നമുക്ക് കഴുകാം. നമ്മുടെയും നമ്മുടെ പരിസ്ഥിയുടെയും രക്ഷകരാകാം..."


DONA MARIA GEORGE
6 B T.K.M.M U.P.S VAIKOM
VAIKOM ഉപജില്ല
KOTTAYAM
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ