Schoolwiki സംരംഭത്തിൽ നിന്ന്
എന്നെ തടവിലക്കിയ വില്ലൻ
നേരം പുലരുമ്പോൾ കൂവിയുണർത്തുവാൻ;
നാമൊരു പൂവനേ കൂട്ടിലാക്കി.
വീടിനു കാവലായ് വാലാട്ടി നിൽക്കുവാൻ;
പപ്പുനേ ചങ്ങലയിൽ മെരുക്കി.
കൊഞ്ചിക്കളിക്കുവാൻ ഭാവി പറയുവാൻ;
ടിങ്കു പെണ്ണിനും കൂടൊരുക്കി.
പാട്ടൊന്ന് പാടിപഠിക്കുവാൻ;
കുയിലമ്മയെ നാം തടവിലാക്കി.
കാട്ടിൽ മതിക്കുന്ന കൊമ്പനെവരെ;
പൊയ്കയിൽ വീഴ്ത്തി മെരുക്കി നമ്മൾ.
പൂരപറമ്പുകൾക്കാഘോഷമേകുവാൻ;
ചങ്ങലക്കിട്ട് നടത്തിയെങ്ങും.
അമ്മ പശുവിന്റെ പാൽ നുണയാൻ വിട്ടു;
പശുക്കിടാവിനെ ചതിച്ചു നമ്മൾ.
അകിടിൽ ചുരത്തിയ അമ്മ പശുവിൻ;
വാത്സല്യം ഊറ്റി കുടിച്ചു നിത്യം.
തേനീച്ചകൾക്കും കൂടൊരുക്കി കൊന്നു;
തേൻ മുഴുവനും പിഴിഞ്ഞെടുത്ത്.
ഒത്തിരി ആളുകളുടെ, ഒത്തിരി നാളത്തെ;
അധ്വാനമെന്തു മധുരമെന്നോ.
വർണ്ണകിളികളെ കൂട്ടിലാക്കി;
നോക്കിയിരുന്നു രസിച്ചു നമ്മൾ.
വീടിനു അലങ്കാരമാകുവാൻ;
വർണമീനുകളെ,ചില്ലു കൂട്ടിലാക്കി.
എന്നിട്ടും നാമിന്ന് സന്തോഷമില്ലാതെ;
വീട്ടിൽ തനിയെ ഇരിക്കയല്ലെ.
കൊറോണ എന്നൊരു ഇത്തിരി ഭീകരൻ;
നമ്മെ പിടിച്ച് തടവിലാക്കി.
സ്വാതന്ത്ര്യമില്ലാത്ത സ്വാതന്ത്ര്യമെന്തെന്ന് ;
ഇനി നമുക്കൊന്നറിഞ്ഞിരിക്കാം.
നമ്മളീ ഭൂമിയിൽ എത്ര നിസാരമാം;
ജീവികളാണെന്ന് തിരിച്ചറിയാം.
|