ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/കോവിഡിനെ പ്രതിരോധിക്കാം
കോവിഡിനെ പ്രതിരോധിക്കാം
ലോകം കോവിഡ് ഭീതിയിലാണ്. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഭീഷണിയിലാണ്. ഭീഷണി നേരിടുന്ന കാലമാണിത്. സാമ്പത്തികമായും ആരോഗ്യപരമായും മുൻപന്തിയിൽ നിൽക്കുന്ന അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ പോലും ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ കഴിയുന്നില്ല. എന്നാൽ, നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിൽ ഈ രോഗത്തെ വിദഗ്ദമായ രീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ശക്തമായ ആരോഗ്യപരിപാലകരും ഡോക്ടർമാരും നഴ്സുമാരും അഹോരാത്രം പണിയെടുത്ത് ഈ മഹാമാരിയെ ഒരു പരിധിവരെ തടഞ്ഞുനിർത്താൻ സാധിച്ചിട്ടുണ്ട്. നമ്മുടെ ആരോഗ്യവകുപ്പ് നിർദ്ദേശിച്ച പ്രതിരോധമാർഗങ്ങളാണ്, സാനിറ്റൈസർ അഥവാ സോപ്പ് ലായനി ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, പരിസര ശുചിത്വം പാലിക്കുക, ആൾക്കൂട്ടങ്ങളിൽ നിന്ന് ഒഴിവാകുക, തുമ്മുംമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല അല്ലെങ്കിൽ ടിഷ്യു പേപ്പർ കൊണ്ട് മറയ്ക്കുക, കോവിഡ് ബാധ നിർണയിച്ച വിദേശ രാജ്യങ്ങളിൽ നിന്നും സ്വന്തം രാജ്യത്തിലേക്ക് തിരിച്ചെത്തുന്ന വ്യക്തികൾ നിർബന്ധമായും 28 ദിവസം നിരീക്ഷണത്തിൽ ഇരിക്കേണ്ടതാണ്, വൈറസ് ബാധിച്ച രോഗികളും അവരെ പരിപാലിക്കുന്ന ആരോഗ്യപാലകരും നിർബന്ധമായും എൻ 95 മുഖാവരണവും പി. പി. ഇ. കിറ്റും ഉപയോഗിക്കുക, ഗ്ലൗസ് ഉപേയാഗിക്കുക..... ആരോഗ്യവകുപ്പ് നിർദ്ദേശിച്ച ഈ മാർഗങ്ങൾ കൃത്യമായി പാലിച്ചാൽ കോവിഡിനെ തീർച്ചയായും നമുക്ക് പ്രതിരോധിക്കാം....
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം