സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/തിന്മയുടെ പ്രത്യാഘ്യാതം

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43313 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്="തിന്മയുടെ പ്രത്യാഘ്യാതം "...' താൾ സൃഷ്ടിച്ചിരിക്കുന്നു)
"തിന്മയുടെ പ്രത്യാഘ്യാതം "

നമ്മൾക്ക് എല്ലാവർക്കും പരിചിതമായ ഒരു പേര് ആണ് മധു എന്ന അട്ടപ്പാടിക്കാരൻ . ഒരു വേദനയോടു കൂടി മാത്രമേ നാം ആ സംഭവം ഓർമ്മിക്കുകയുള്ളൂ, ആ ആദിവാസി യുവാവ് ചെയ്ത തെറ്റ് എന്താണ് കൂട്ടുകാരെ? വിശന്നു വലഞ്ഞപ്പോൾ ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചു... അതാണോ? എന്നാൽ പിഞ്ചുകുഞ്ഞുങ്ങളെപോലും പിച്ചി ചീന്തുന്ന ദുഷ്ടൻമാരെ എന്തിനാണ് ഈ ഭൂമിയിൽ വച്ചു വാഴിക്കുന്നത്. നമ്മൾ ഓരോ ദിവസവും ഉണരുന്നത് ഞെട്ടിക്കുന്നവാർത്തൾ കേട്ടാണ്. നമ്മുടെ അച്ഛനമ്മമാർ നമ്മെ സ്കൂളിൽ വിടാൻ പോലും ഭയക്കുന്നു. അങ്ങനെയുള്ള കാലത്തിലാണ് ആ പാവം യുവാവിനെ ഒരു കൂട്ടം ആളുകൾ ചേർന്ന് തല്ലി കൊന്നത്. എന്നാൽ വളർന്നു വരുന്ന തലമുറ കൾ അറിയേണ്ട കാര്യം മറ്റുള്ളവരെ നമ്മൾ സ്നേഹിക്കുകയും സഹായിക്കുകയും വേണം . നമ്മൾ എല്ലാവരും അത് മനസ്സിൽ ആക്കി നാളത്തെ തലമുറക്ക് ഒരു പാഠമാകണം. എന്നാൽ അത് മനസ്സിലാകാത്ത ലോകത്തെ പാഠം പഠിപ്പിച്ചുകൊണ്ടു ദൈവം തന്നെ നേരിട്ട് തിരിച്ചടി നൽകിയിരിക്കുന്നു . ലോക രാഷ്ട്രങ്ങളെ പോലും മുട്ട് കുത്തിച്ച ഒരു വൈറസ് മനുഷ്യ ജീവനെ തന്നെ നശിപ്പിക്കുന്നു. ഈ വൈറസ് ചൈന യിൽ നിന്ന് തുടങ്ങി നമ്മുടെ ജില്ലയായ തിരുവനന്തപുരം വരെ എത്തി. അതിന്റെ ഫലമായി മനുഷ്യൻ പട്ടിണിയുടെ വില മനസ്സിലാക്കുന്നു . പണക്കാരും പാവങ്ങളും ഒരു പോലെ ദുഖിക്കുന്നു. സ്വന്തം മക്കളെ പോലും കാണാൻ കഴിയാതെ വേദനിക്കുന്നു. അന്ന് അട്ടപ്പാടി കാരൻ ഒരു ബന്ന് മോഷ്ടിച്ചതിനു സ്വന്തം ജീവൻ നൽകേണ്ടി വന്നു എങ്കിൽ ഇനി എന്തെല്ലാം ഈ ഭൂമിയിൽ സംഭവിക്കാം,

അഭിജന്യ എസ് ശ്യം
4 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം