Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനും പ്രകൃതിയും
മനുഷ്യന്റെ നിലനിൽപ്പിന്റെ അടിസ്ഥാനം പരിസ്ഥിതിയാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണ്. വൃക്ഷങ്ങളും, പുഴകളും, കുന്നുകളും അടങ്ങിയതാണ് നമ്മുടെ പ്രകൃതി. ഇവ നമ്മുടെ സന്ധുലിനാവസ്ഥ നിരനിർത്തുന്നു. അതുകൊണ്ട് അവ സംരക്ഷികേണ്ടത് നമ്മുടെ കടമയാണ്. മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് പ്രകൃതിയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. പുഴകളിൽ നിന്ന് മണൽ വാരുന്നത്, കുന്നുകൾ ഇടിച്ചു നികത്തുന്നത് ഇതെല്ലാം പ്രകൃതിയെ നശിപ്പിക്കുന്നതാണ്. ഇവ നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ്. ശുചിയായ പരിസ്ഥിതിയാണ് നമ്മുടെ ആരോഗ്യം.
പ്രകൃതിയിെല്ലെങ്കിൽ മനുഷ്യൻ ഇല്ല എന്ന കാര്യം നാം ഓർക്കുക. പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ്. നാം ഇന്ന് അനുഭവിക്കുന്ന പ്രളയവും വരൾച്ചയും രോഗവും നാം പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയുടെ ഫലമാണ്. മരങ്ങൾ വെട്ടി നശിപ്പിച്ച് നാം വലിയ കെട്ടിടങ്ങൾ പണിയുന്നു. ഇതിലൂടെ നമുക്ക് മഴ ലഭിക്കുന്നില്ല. ഇത് വരൾച്ചയിലേക്ക് നയിക്കുന്നു. കാലാവസ്ഥയിലുണ്ടവുന്ന വ്യത്യാസം ഇതിന്റെയെല്ലാം ഫലമാണ്. കഴിഞ്ഞ വർഷം വന്ന പ്രളയം മനുഷ്യനെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. പ്രകൃതിയെ നശിപ്പിക്കരുത് എന്ന പാഠമാണ് ഇവ നൽകുന്നത്.
|