സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/പൊതുജന ആരോഗ്യം ഒരു വീക്ഷണം
പൊതുജന ആരോഗ്യം ഒരു വീക്ഷണം
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് ആരോഗ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് . രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക,മാനസിക, സാമൂഹ്യ സുസ്ഥിതി കൂടിയാണ് ആരോഗ്യം . ആരോഗ്യം സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരുപാധിയാണ് . നിലനില്പിനായി മാത്രമല്ല ആരോഗ്യം എന്നത് ശാരീരിക ശേഷിയിലും സമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തു കൊണ്ടുള്ള സാക്ഷാത്കാരമായ ഒരു സംഗതിയുമാണ് . കുറെക്കൂടി വിപുലമായ രീതിയിൽ ഇതിനെ പൊതുജനാരോഗ്യം എന്നു വിളിക്കുന്നു . സമൂഹത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ കുറിക്കാനും പൊതു ജനാരോഗ്യം എന്ന വാക്കു ഉപയോഗിക്കാറുണ്ട് . കൂടാതെ അത്യാവശ്യമായ ചില ഘടകങ്ങൾ ലഭിക്കാതെ ശാരീരിക പ്രക്രിയകൾ താളം തെറ്റുന്നത് മൂലമുള്ള രോഗവസ്ഥയാകാം . വ്യ യാമ കുറവുകൊണ്ടാകുന്ന മേൽപ്പറഞ്ഞതിലേതെങ്കിലും സ്ഥിതി വിശേഷമാകാം . ശരീര കോശങ്ങളുടെ അപകർഷവും പ്രായവർദ്ധനയും രോഗകാരണങ്ങളാണ് . കൂടാതെ പാരമ്പര്യ ഘടകങ്ങൾ . മേൽപ്പറഞ്ഞ ഏതെങ്കിലും അസന്തുലിതാവസ്ഥയ്ക്കുള്ള ശരീരത്തിൻ്റെ സ്വഭാവിക പ്രതികരണമായുണ്ടാകുന്ന ചില ക്രമക്കേടുകളായാകാം പുറത്ത് കാണപ്പെടുന്നത് . രോഗാവസ്ഥയ്ക്കുള്ള ചികിത്സ തെറ്റായതുമൂലം രോഗവസ്ഥ സൃഷ്ടിക്കപ്പെടാം . മരുന്നുകളുടെ കുറവു കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം . ഘടകളൊന്നുമില്ലാതിരിക്കുകയും ശരീരത്തിൻ്റെ സ്വാഭാവിക പ്രവർത്തനങ്ങൾ ശരിയായി നടക്കുകയും വ്യക്തിക്ക് ശാരീരിക , മാനസിക , സാമൂഹിക സുഖാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്നതിനെയാണ് ആരോഗ്യം എന്ന് പറയുന്നത് . ആരോഗ്യമാണ് നമ്മുടെ സമ്പത്ത് . ആരോഗ്യമുള്ള ഒരു ശരീരത്തിലെ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാകു . ആരോഗ്യമുള്ളവർക്കു മാത്രമേ കൂടുതൽ കൂടുതൽ ഉയരത്തിൽ എത്താൻ കഴിയുകയുള്ളു . ആരോഗ്യത്തെ നാം എത്ര തിരക്കിലാണെങ്കിലും ശ്രദ്ധിക്കണം . പലരും അവരുടെ ആരോഗ്യത്തെ ശ്രദ്ധിക്കാറില്ല . നല്ല രീതിയിൽ നമ്മുടെ ആരോഗ്യത്തെ ശ്രദ്ധിക്കണം അത് വളരെ അത്യാവശ്യമാണ് . ആകയാൽ covid 19 പടർന്ന് പിടിക്കുന്ന കാലയളവിൽ ഈ സന്ദേശം ഏവർക്കും ഉപകാരപ്രധമായി തീരട്ടെ .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ