സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sthskoorachund20 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം
 നമ്മുടെ നാട്ടിൽ ഇന്ന് ഒട്ടേറെ രോഗങ്ങൾ പടർന്നു പിടിക്കുകയാണ്. എലിപനി, ചിക്കൻ ഗുനിയ, നിപ്പ വൈറസ്, ഒടുവിൽ ഇപ്പോൾ കോവിഡ് 19 എന്ന കൊറോണയും മഹാമാരിയായ് നിലനിൽക്കുകയാണ്. ഇത്തരം രോഗങ്ങൾക്ക് ചികിത്സയേക്കാൾ മുന്നേ പ്രതിരോധമാണ് ഉചിതം എന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു.
   ചിക്കൻഗുനിയയും എലിപ്പനിയുടേയും രോഗവാഹകർ കൊതുകും,എലികളുമാകുമ്പോൾ മറ്റ് ചില രോഗങ്ങൾ മനുഷ്യസംമ്പർക്കത്തിലൂടെ പകരുന്നതാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിസര ശുചിത്വവും, വ്യക്തി ശുചിത്വവും നാം ജീവിതത്തിൻ്റെ ഭാഗമായ് മാറ്റേണ്ടതായിരിക്കുന്നു .
   നാളെയുടെ വാഗ്ദാനമായ നമുക്ക് പ്രതിരോധ പ്രവർത്തനത്തിൽ വലിയ പങ്ക് വഹിക്കേണ്ടതായിട്ടുണ്ട്. പരിസരശുചിത്വവും വ്യക്തി ശുചിത്വവും നാം കൈക്കൊള്ളുമ്പോൾ തന്നേ സമൂഹത്തിനെയും അതിൻ്റെ ഭാഗമാക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതിൻ്റെ ആദ്യപടിയാണ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ.
         കോവിഡ് 19 എന്ന കൊറോണ വൈറസ് ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന വർത്തമാനകാലത്തിൽ ലോകാരോഗ്യ സംഘടനകൾ ഏറ്റവും പ്രാധാന്യം നൽകുന്നത് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ്. രോഗം പകരാതിരിക്കാൻ ശാരീരിക അകലം പാലിച്ചുകൊണ്ട് ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളും ആഴ്ചകളായി സ്വന്തം വീടുകളിൽ തന്നെ ഇരിക്കുകയാണ്. ഇത് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഏറ്റവും ഉദാത്തമായ തെളിവാണ്. മാസ്ക്കുകളുടെ ഉപയോഗവും ഇടയ്ക്കിടയ്ക്കുള്ള കൈകഴുകലും നാം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായ് മാറ്റേണ്ടിയിരിക്കുന്നു.
  രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ്