സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/മുമ്പിൽ നടന്ന് കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മുമ്പിൽ നടന്ന് കേരളം       <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുമ്പിൽ നടന്ന് കേരളം      

കോവിഡ് ഒരാധിയായി കേരളത്തെ പിന്തുടർന്നിട്ട് രണ്ടരമാസം കഴിഞ്ഞു.ലോകം പേടിച്ചുനിൽക്കുമ്പോൾ , കേരളം തീർത്ത കരുതലിന് പിന്നിൽ ഒട്ടേറെ മുന്നൊരുക്കങ്ങളുമുണ്ട്.തുടക്കത്തിൽ ആരോഗ്യവകുപ്പും പിന്നീട് സർക്കാർ സംവിധാനമാകെയും ജനതയും ഒന്നിച്ചുനിന്നെടുത്ത ജാഗ്രത.കോവിഡിനെ കേരളമെങ്ങനെ പിടിച്ചുകെട്ടുന്നുവെന്നത് അന്വേഷിച്ചാൽ അതിനുപിന്നിൽ ഒരുപാട് ഘടകങ്ങളുണ്ടാകും. ചൈനയിലെ വുഹാനിലെ പടർന്നുപിടിച്ച കോവിഡ് രോഗം ആഗോളതലത്തിൽ ഭീഷണിയായി മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചയുടൻ സംസ്ഥാനസർക്കാർ മുന്നൊരുക്കം തുടങ്ങി .ചൈനയിൽനിന്നുള്ള രോഗവ്യാപനത്തിൻെറ വാർത്ത വന്നുതുടങ്ങിയപ്പോൾ തന്നെ സംസ്ഥാനതല ദ്രുതകർമസേന യോഗംചേർന്ന് രോഗനിരീക്ഷണം ,ലബോറട്ടറി നിരീക്ഷണം,ചികിത്സയ്ക്കും പരിശീലനത്തിനും അവബോധമുണർത്തലിനുമുള്ള മാർഗരേഖകൾ എന്നിവ തയ്യാറാക്കി ജില്ലകൾക്ക് നൽകി.

ചിഞ്ചു കിഴക്കൂട്ട്
10 A സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം