ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
  • [[ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/അക്ഷരവൃക്ഷം/കൊറോണ | കൊറോണ ]
  • ശുചിത്വം
കൊറോണ

ലോകമീ തറവാട്ടിൽ
മനുഷ്യനിന്നുവിളിയ്കാതെ
വന്നൊരു വിരുന്നുകാരൻ കൊറോണ
മാനവജീവനുകളെ കൈകളിലേന്തി
സംഹാരതാണ്ഡവമാടീടുന്നു
വലിപ്പച്ചെറുപ്പമില്ലാതെ
മാനവനെലോക്ഡൗൺ
എന്നചങ്ങലയിൽ തളച്ചു
ബാല്യവും വാർദ്ധക്യവും
അവന്റെ മുന്നിലൊരുപോൽ
മാനുഷമാംസത്തെ കാർന്നു
തിന്നുന്നൊരു കൊറോണ
കലികാലയുഗത്തിൽ പിറന്നൊരു
അസുര വിത്തു നീ
നിപ്പയും പ്രളയവും
പിൻവാങ്ങിയൊരു നാട്ടിൽ
ജനിച്ചൊരു ജനതതൻ
മുന്നിൽ തോറ്റു മടങ്ങീടും നീ
 

റോണി ആർ
6ബി ബിഎൻവി വി ആന്റ് എച് എസ് എസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത