കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ......

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kpmsmhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ...... <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ......

ലോക്ക് ഡൗൺ .... അതെ ..... ലോക് ഡൗൺ ...... ആളും ആരവങ്ങളും ആർഭാടങ്ങളും ഇല്ലാതെ... കളിയും ചിരിയും തമാശയുമില്ലാതെ ... സ്കൂളുകളും മദ്രസകളും പള്ളികളും ഇല്ലാതെ കള്ളും കഞ്ചാവും മോഷണവുമില്ലാതെ ... കല്യാണവും ഗൃഹ പ്രവേശനവും സൽക്കാരവുമില്ലാതെ ... കുഴിമന്തിയും അൽ ഫാമും ജിഞ്ചർ ചിക്കനുമില്ലാതെ .... നാടും നഗരവും നിശ്ചലം .

അതെ, നമുക്ക് ഊന്നി തന്നെ പറയാം,. ഒരു വശത്ത് നിന്ന് നോക്കുകയാണെങ്കിൽ ലോക്ക് ഡൗൺ നമുക്ക് ദൈവം തന്ന സ്വർഗ്ഗീയ നിമിഷമാണ്. മറുവശത്ത് നോക്കുകയാണങ്കിൽ ദൈവം നമുക്ക് തന്ന നരകീയ നിമിഷങ്ങളാണ്. വീടിനുള്ളിൽ തടങ്കലിലാക്കപ്പെട്ടതു പോലെ..

സൂചി കുത്താൻ പോലും സ്ഥലമില്ലാത്ത നഗരങ്ങൾ ഇന്ന് ആരും ഇല്ലാതെ വിങ്ങിപൊട്ടുകയാണ്. ആഴ്ച്ചകളിൽ ഒന്നോ രണ്ടോ തവണയെങ്കിലും പെൺകുട്ടികൾ കയറി നിരങ്ങുന്ന ടെക്സ്റ്റെൽസുകളും ജ്വല്ലറികളും ഫാൻസി കടകളും ഇന്ന് ഒരു താക്കോലിന്റെ തിരിയലിലൂടെ മറഞ്ഞു കിടക്കുന്നു.

ഇന്ന് മലയാളിയുടെ തീന്മേശയിൽ ചിക്കനും മട്ടനും ബീഫും കാടയുമല്ല നല്ല നാടൻ ചക്കയും മുരിങ്ങയിലയും ചക്കക്കുരുവും ചമ്മന്തിയുമാണ്. ന്യൂജെൻ എന്ന പേരിൽ വന്ന ചിലർ ചക്കയെയും മുരിങ്ങയിലയെയും ചവിട്ടിയരച്ചിരുന്നു. എന്നാൽ ഇന്ന് അവർ തന്നെ ഉയർത്തെഴുന്നേറ്റ് കുഴിമന്തിയും അൽ ഫാമും ഒന്നുമല്ലെന്ന് ഉറക്കെ ലോകത്തോട് വിളിച്ച് പറയുന്നു.

ബൈക്കെടുത്ത് ഹൈ സ്പീഡിലാക്കി നാടും നഗരവും ചുറ്റുന്നവർ ഇന്ന് കാൽനടയായി വീടും പറമ്പും ചുറ്റി സന്തോഷിക്കുന്നു. ഇതു പോലുള്ള നിമിഷം അത്യപൂർവ്വമായി മാത്രമേ ജീവിതം എന്ന മഹാ സമാഹാരത്തിൽ നിന്ന് ഉണ്ടാവുകയുള്ളൂ. ഇന്ന് ചക്കയും മുരിങ്ങയിലയും ചീരയും ഇല്ലാത്തവർ അത് ഉള്ളിടത്തേക്ക് പലായനം ചെയ്യുന്നു. ചക്കയ്ക്കും മുരിങ്ങക്കും ഇത്രയും രുചിയുണ്ടായിരുന്നോ എന്ന് അവർ പരസ്പരം ചോദിക്കുന്നു.

ഇന്ന് ഓരോ വീടും സന്തോഷം കൊണ്ട് കത്തിജ്ജ്വലിക്കുകയാണ്. ഒരു മകൻ കോളേജിലും മറ്റവൻ അന്യദേശത്തും അച്ഛൻ പണി സ്ഥലത്തും എല്ലാമായി ജീവിതം തള്ളി നീക്കുമ്പോൾ, ഇന്ന് എല്ലാവരും ഒന്നിച്ച്, ഒരു മെത്ത വിരിച്ച് കിടന്ന്, ഒരു തീന്മേശയിൽ ഇരുന്ന് ഉണ്ട് സന്തോഷത്തോടെ ആർത്തുല്ലസിച്ച് കഴിയുന്നു.

എന്നിരുന്നാലും കൊറോണ എന്ന മഹാമാരിയുടെ കാലത്ത് ജീവിക്കുമ്പോൾ മനുഷ്യവംശം അതിജീവിക്കാനുള്ള പോരാട്ടത്തിലാണ്. ഓരോ ദിവസവും തള്ളി നീക്കുകയാണ് ഓരോ ഗൃഹനാഥനും. ഓരോ രാത്രിയും അയാൾക്ക് പേടി യാണ്. നാളെ എന്താണ് ഭക്ഷണം ? എവിടെ നിന്ന് കിട്ടുമെേ ന്നോർത്ത്.! അവന്റെ ഹൃദയ മിടിപ്പിന്റെ താളം തെറ്റുകയാണ് , അല്ല .... തെറ്റിക്കൊണ്ടിരിക്കുകയാണ്.... നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം ഈ മഹാമാരിയെ ഓടിച്ച് ... ഓടിച്ച് ... ഈ ലോകത്ത് നിന്ന് തന്നെ അപ്രത്യക്ഷമാക്കാൻ.

നൂറ ജാസ്മിൻ
9 D കെ. പി. എം. എസ്. എം. എച്ച്. എസ്. എസ്. അരിക്കുളം
കൊയിലാണ്ടി ഉപജില്ല
കോഴിക്കേട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം