ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17
SPC യൂണിറ്റ് നമ്പർ - KN 706
CPO : രതീഷ് എ.വി
ACPO : ജാസ്മിൻ എ.പി
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി 2019 ജൂണിലാണ് നമ്മുടെ സ്കൂളിൽ ആരംഭിച്ചത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2019 ഒക്‌ടോബർ 18 ന് നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബിന്ദു ബാലന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പോലീസ് മേധാവി ശ്രീ.പ്രതീഷ് കുമാർ IPS നിർവ്വഹിച്ചു.
എഴുത്തു പരീക്ഷയുടെയും കായികാപരീക്ഷയുടെയും അടിസ്ഥാനത്തിൽ 22 ആൺകുട്ടികളെയും 22 പെൺകുട്ടികളെയും SPC കേഡറ്റുകളായി തിരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി എല്ലാ ബുധനാഴ്ചകളിലും കേഡറ്റുകൾക്ക് പരേഡ് പരിശീലനവും ശനിയാഴ്‌ചകളിൽ P.T പരിശീലനവും നൽകി വരുന്നുണ്ട്. ആലക്കോട് സ്റ്റേഷൻ ഹൗസ് ഓഫീസറായ ശ്രീ കെ ജെ വിനോയിയുടെ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീ.സുജേഷ്, ശ്രീമതി.സജിത എന്നിവരാണ് കേഡറ്റുകൾക്ക് വേണ്ട പരിശീലനം നൽകുന്നത്.
യൂണിറ്റ് അനുവദിച്ചതിനു ശേഷമുള്ള ആദ്യത്തെ ഓണം ക്യാമ്പ് 2019 സെപ്‌റ്റംബർ 7,8,9 തീയതികളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബിന്ദു ബാലൻ ക്യാമ്പ് ഉദഘാടനം ചെയ്തു. 3 ദിവസങ്ങളിലായി കേഡറ്റുകൾക്ക് രക്തദാനം മഹാദാനം, ഗ്രീൻ പ്ലാനറ്റ്, ജല സുരക്ഷ , ട്രാഫിക് നിയമങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, ലഹരി വിരുദ്ധത എന്നീ വിഷയങ്ങളിലുള്ള ക്ലാസ്സുകളും യോഗ പരിശീലനവും നൽകുകയുണ്ടായി. ക്യാമ്പിന്റെ സമാപനദിവസം ആലക്കോട് പോലീസ് സ്റ്റേഷൻ സന്ദർശിച്ചത് കേഡറ്റുകൾക്ക് പോലീസിനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ സഹായകമായി.
2019 ഒക്‌ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ കരുവഞ്ചാൽ ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.