ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണ കേരളത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കേരളത്തിൽ

കേരളം എൻെറ നാട്
ദൈവങ്ങളുടെ സ്വന്തം നാട്
നാട്ടിൻ പുറങ്ങളാൽ
സമൃദ്ധിയുടെ കൊച്ചു നാട്
ലോകത്തിൽ എവിടെ ചെന്നാലും
കേരളത്തെ കുറിച്ചറിയാം
ഈ നാട്ടിൽ ജാതിയും മതവും ഇല്ല
ഈ നാട്ടിൽ കള്ളവും ചതിയും ഇല്ല
    ഇങ്ങനെ സമാധാനത്തിൽ
    കേരളം മുന്നേറുമ്പോൾ
    കൊറോണ വൈറസ്
    കേരളത്തിലും വന്നു
    ആൾക്കാർക്ക് പേടിയായി
    കൊറോണ വളർന്നു
    കേരളത്തിൻെറ വളർച്ചയിൽ
     കൊറോണ തടസ്സമായി
     നമ്മളെല്ലാവരും കോവി‍ഡിൻെറ -
    ഭീതിയിലായി
  തുരത്തിടാം തുരത്തിടാം കൊറോണ എന്ന മാരിയെ
 നമ്മളെ ഒതുക്കുവാൻ വരുന്ന ദുഷ്ടശക്തിയെ
രോഗമുള്ള ദേശവും രോഗിയുള്ള ദേശവും
അകലെയാക്കിനിർത്തിടാം ജാഗ്രതാ പുലർത്തിടാം
രോഗലക്ഷണങ്ങൾ കണ്ടാൽ ദിശയിൽ
  നിങ്ങൾ വിളിക്കുവിൻ
ദിശയിൽ നിന്നും വന്നിടും ആംബുലൻസും ഡോക്ടറും
സോപ്പു കൊണ്ട് കൈകൾ നമ്മൾ അണുവിമുക്തമാക്കുക
തുമ്മലോ ചുമയോ വന്നാൽ മാസ്ക്കെടുത്ത് കെട്ടുക
ഒത്തു ചേർന്നു നേരിടാം കോവി‍ഡെന്ന വ്യാധിയെ
ഒത്തു ചേർന്ന് തുരത്തിടാം കോവി‍ഡെന്ന മാരിയെ
 

അലൻ സാത്വിക്
4 D ഗവ എൽ.പി.എസ്സ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത