ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/അക്ഷരവൃക്ഷം/കോവിഡ്-19മഹാമാരിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 മഹാമാരിയിൽ

കരുത്തുറ്റ നമ്മുടെ നാട്ടിനുള്ളിൽ കടന്നു കയറിയ വിരുതനാണെ,
അതിവേഗം പടരുന്ന രോഗം പരത്തുന്ന അപകടകാരിയാം വൈറസാണെ,
ശക്തമാം നാശം വിതച്ചിതാ-
തുടരുന്നു കോവിഡിൻ ചെയ്തികളീനാട്ടിൽ
ഉയരുന്നു മരണനിരക്കു ദിനംപ്രതി,
നിറയുന്നു രോഗികൾ ഭൂമുഖത്തിൽ
പടരുന്നിതാ കോവിഡ്, പകരുന്നിതാ...
പൊലിയൂന്നിതാ ഒരുപാട് ജീവിതങ്ങൾ.
ഭയക്കേണ്ടതില്ലയീ വൈറസിനെ നമ്മൾ-
നിർബന്ധമാക്കേണം 'കരുതലുകൾ',പിന്നെ
ഉയർത്തണം പ്രതിരോധ വീര്യം ജനങ്ങളിൽ.
ഒത്തുകൂടുന്നത് നിർത്തിടാം ഈക്ഷണം,
നമുക്കൊന്നായെതിർത്തിടാം ഈ മഹാമാരിയെ

 
സഫ്‍ന ഷെറിൻ എ സി
8 ബി ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]