Schoolwiki സംരംഭത്തിൽ നിന്ന്
നീനയുടെ പ്രഭാതം
നേരം 8:00 ആയിരിക്കുന്നു.അടുക്കളയിൽ പണികൾ തകൃതിയായി നടക്കുന്നു.വണ്ടികളുടെ ശബ്ദം മാത്രം കേട്ടുണരുന്ന നീനയ്ക്ക് ഒരു ആശയക്കുഴപ്പം. എന്തെന്നില്ലാത്ത ഒരു നിശബ്ദത.നീന കട്ടിലിൽ നിന്ന് പതിയെ ഉറക്കച്ചടവോടെ എഴുന്നേറ്റു.കർട്ടൻ മെല്ലെ വലിച്ചു മാറ്റി ജനൽപ്പാളികൾ തുറന്ന് പുറത്തേക്ക് നോക്കി.
തുറക്കാൻ മടിക്കുന്ന അവളുടെ കൺപോളകളെ തൊട്ടു തലോടി കൊണ്ട് മന്ദമാരുതൻ കടന്നുപോയി.പൂന്തോട്ടത്തിൽ
വിടർന്നു നിൽക്കുന്ന പൂക്കൾ ഓരോന്നും തനിക്ക് ശുഭദിനം നേരുന്നതായി അവൾക്ക് തോന്നി.പെട്ടെന്ന്
ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് കുയിലിനെ മധുരനാദം അവൾ കേട്ടു. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. തൊടിയുടെ തെക്കേ മൂലയ്ക്ക് ഉള്ള വലിയ പുളി മരത്തിൻറെ കൊമ്പിൽ നിന്ന് ആണ് എന്ന് അവൾ തിരിച്ചറിഞ്ഞു.കുയിലിന് ഒപ്പം എതിർ പാട്ട് പാടി എങ്കിലും കുയിലമ്മ തന്നെ വിജയിച്ചു. വേറെയും ധാരാളം
കിളി നാദങ്ങൾ അവൾ കേട്ടു.പെട്ടെന്ന് അവൾക്ക് താൻ വേറെ എവിടെയോ ആണ് എന്നൊരു തോന്നൽ
തൻറെനാട് തന്നെയല്ലേ? അവൾ സംശയിച്ചു.ആ കിളി നാദങ്ങളിൽ ഒന്ന് തനിക്ക് പരിചയമില്ലാത്ത ആണല്ലോ? ഏത് കിളിയുടേതാണ് ആലോചനകളിൽ മുഴുകി ഇരുന്നപ്പോഴാണ് അമ്മയുടെ വിളി വന്നത് പുറകെ ശകാരവും. ഞാൻ ഓടി അടുക്കളയിലേക്കു ചെന്നു."എന്താ അമ്മേ ഇന്ന് ഇങ്ങനെ?"
പാത്രങ്ങൾ കഴുകി കൊണ്ടിരുന്ന അമ്മ തിരിഞ്ഞു ചോദിച്ചു "എങ്ങനെ?"
"ഇത്രയും ശാന്തത"
"ആഹാ അപ്പോഴേക്കും നീ എല്ലാം മറന്നോ ഇനി 21 ദിവസത്തേക്ക് എല്ലാം ഇങ്ങനെ തന്നെ"
സ്കൂളിൽ പോകണ്ടല്ലോ! എന്ന സന്തോഷത്തോടെ ചായ വാങ്ങി പുറത്തേക്കിറങ്ങി. ചായ കുടിച്ചു കൊണ്ടിരിക്കെ അവളുടെ മനസ്സിലൂടെ ഒരായിരം ചിന്തകൾ കടന്നു പോയി.യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന
നീന വെക്കേഷന് പോകേണ്ട സ്ഥലങ്ങൾ എല്ലാം മുൻകൂട്ടി തീരുമാനിച്ചിരുന്നു.അതൊക്കെ നടക്കില്ലല്ലോ എന്ന് ഓർത്ത് നിന്ന് അറിയാതെ ഒരു നിമിഷം ലോക് ഡൗണിനെ ശപിച്ചു . എന്നാൽ അടുത്ത നിമിഷം
അവളിലെ പൗരബോധം ഉണർന്നു.പത്രത്താളുകളിലൂടെ 'കൊറോണ എന്ന മഹാമാരിയുടെ'
സംഹാരതാണ്ഡവ ത്തെക്കുറിച്ച് ബോധം ഉണ്ടായിരുന്ന അവൾ തൻറെ തെറ്റായ ചിന്ത ഓർത്തു വിഷമിച്ചു.
കൊറോണയെ പിടിച്ചുകെട്ടാൻ എത്ര നാൾ വേണമെങ്കിലും വീട്ടിൽ ഇരിക്കാം എന്ന് ആ പിഞ്ചു മനസ്സ് പ്രതിജ്ഞയെടുത്തു. ചൂട് ചായ ഊതി കുടിച്ചു കൊണ്ട് വരാന്തയിലിരുന്ന് ആവോളം ശുദ്ധവായു ശ്വസിച്ചു. താൻ ശ്വസിക്കുന്ന ഈ വായുവിൽ കൊറോണ വൈറസ് ഉണ്ടോ ?എന്ന് പേടിച്ച് നീന അകത്തേക്ക് കയറി വാതിലടച്ചു.
|