ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44024 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ വിഷു | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലത്തെ വിഷു


അമ്മൂ എണീറ്റേ, കണികാണാൻ വന്നേ ,കണ്ണ് തുറക്കരുതേ.. ആ ഇനി കണ്ണ് തുറന്നോളൂ.ഹായ് !എന്ത് മനോഹരമായ കാഴ്ച കണിക്കൊന്നയും പച്ചക്കറികളും പഴങ്ങളും വാൽക്കണ്ണാടിയും...... അയ്യോ ഇത് സ്വപ്നമായിരുന്നോ? ഇന്ന് വിഷു ആണല്ലോ പിന്നെന്താ അമ്മ വിളിക്കാത്തത്? കഴിഞ്ഞവർഷത്തെ വിഷു എന്ത് രസകരമായിരുന്നു. ഞാനും അമ്പാടിക്കുട്ടനും കൂടി കണി ഒരുക്കി അച്ഛനും അമ്മയും തന്ന കൈനീട്ടം, സദ്യ ....... ആ അമ്മയുടെ വിളി വന്നു.കണി കാണാൻ. കണ്ണടച്ച് അമ്മയോടൊപ്പം ചെന്ന് കണികണ്ടു. ഇത്തവണ ലോക്ഡൗണിന്റെ വിഷു ആണ്. കണി ഒരുക്കലിൽ അത് കാണാനുമുണ്ട്. ചക്കയില്ല, മാങ്ങയില്ല, പേരിനുമാത്രം കൊന്നപ്പൂ. കണി ഒരുക്കാനുള്ള ചക്കയും മാങ്ങയും കൊന്നപ്പൂവുമെല്ലാം അപ്പൂപ്പന്റെ വീട്ടിൽ നിന്നുമാണ് കൊണ്ടുവ രാറുള്ളത്. ലോക്ഡൗൺ കാരണം അതിനൊന്നുമായില്ല. കൊറോണ എന്ന ഈ ഭീകരൻ കാരണം നാം എന്ത് മാത്രം കഷ്ടപ്പെടുന്നുണ്ട്. ഈ അവസ്ഥ മാറും. മാറണം. അതിനായി നമുക്കും പരിശ്രമിക്കാം. സാമൂഹിക അകലം പാലിച്ച് വീട്ടിനുള്ളിൽ സുരക്ഷിതരായിരുന്ന് നമുക്ക് മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന നമ്മുടെ സർക്കാർ തരുന്ന നിർദ്ദേശങ്ങൾ അതേപടി പാലിക്കാം.കൊറോണ എന്ന ഈ മഹാമാരിയെ ഈ ഭൂലോകത്തു നിന്നുതന്നെ തുടച്ച് കളയും വരെ നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാം. ആരോഗ്യമുള്ള സമൂഹത്തെ തിരിച്ചുപിടിച്ച് ഐശ്വര്യവും സമ്പൽസമൃദ്ധിയും ആരോഗ്യപൂർണ്ണവുമായ ഒരു വിഷുക്കാലത്തിനായി നമുക്ക് കാത്തിരിക്കാം.....

അദ്രിക അനിൽ
7D ജി.ജി.എച്ച്.എസ്.എസ്.മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ